നാടിനോപ്പം സംസ്ഥാന പി.വൈ.പി.എ; പത്തനംതിട്ട ജില്ലാ കളക്ടർക്ക് കിറ്റുകൾ കൈമാറി; ജില്ലാ പഞ്ചായത്തുകൾ വഴി കൊറോണ നീരീക്ഷണത്തിലുള്ളവർക്ക് ഭവനങ്ങളിൽ കൈമാറും

പത്തനംതിട്ട : ജില്ലയിൽ കൊറണ നീരീക്ഷണത്തിലുള്ളവർക്ക് വിതരണം ചെയ്യാൻ സംസ്ഥാന പി.വൈ.പി.എ ആവശ്യഭക്ഷ്യ വസ്തുക്കളും മാസ്ക്കും അടങ്ങിയ കിറ്റുകൾ ഇന്ന് പത്തനംതിട്ട ജില്ലാ കളക്ടർക്ക് കൈമാറി.

post watermark60x60

സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പനയുടെ നേതൃത്വത്തിലാണ് പി.വൈ.പി.എ ടീം പത്തനംതിട്ടയിൽ എത്തിയത്.

കേരളത്തിലെ ആരോഗ്യ മന്ത്രാലയത്തിന് ഒപ്പം നിന്ന് കൊണ്ട് നമ്മളാൽ കഴിയുന്ന ഏത് സഹായങ്ങൾക്കും തയാറാണ് എന്ന സന്നദ്ധത സംസ്ഥാന പി.വൈ.പി.എ നേതൃത്വം അറിയിച്ചിരുന്നു.

Download Our Android App | iOS App

കൊട്ടാരക്കര മേഖല പി.വൈ.പി.എ വൈസ് പ്രസിഡന്റ്‌ ബ്ലെസ്സൻ ബാബു ജില്ലാ കളക്ടറുമായി കഴിഞ്ഞ ദിവസം സംസാരിക്കുകയും സംസ്ഥാന നേതൃത്വത്തോടൊപ്പം നിന്ന് കിറ്റുകൾക്കുള്ള ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്തു.

പി.വൈ.പി.എ ഓഫീസ് സെക്രട്ടറി പാസ്റ്റർ വിക്ടർ മലയിൽ, സംസ്ഥാന ജനറൽ കോർഡിനേറ്റർ ജസ്റ്റിൻ രാജ്, സംസ്ഥാന ജോയിന്റ് കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ, സാമൂഹിക പ്രവർത്തകനും സംസ്ഥാന പി.വൈ.പി.എ അഡ്വൈസറി കമ്മിറ്റി സെക്രട്ടറിയുമായ റിബിൻ തിരുവല്ല എന്നിവരും ഒപ്പമുണ്ടായിരുന്നു.

കേരളം ഏറെ സങ്കീർണമായ സാഹചര്യത്തിലൂടെ കടന്നു പോകുമ്പോൾ തുടർന്നും എല്ലാ പിന്തുണയും സംസ്ഥാന പി.വൈ.പി.എ വാഗ്ദാനം ചെയ്തു.

-ADVERTISEMENT-

You might also like