ലേഖനം: മരണശേഷവും ജീവിതമോ…? | സുനിൽ എം. പി, റാന്നി

റ്റവും നീതിമാനായിട്ടും വളരെ കഷ്ടത അനുഭവിച്ച ഒരു ദൈവഭക്തൻ ആയിരുന്നു ഇയ്യോബ്‌. നീതിമാൻ ആയാൽ കഷ്ടതയുണ്ടാവില്ല എന്നല്ല, എല്ലാവർക്കും ജീവിതത്തിന്റെ ഇടയിൽ ലഭിക്കുന്ന അനുഭവം ആണ് കഷ്ടത. ഇയ്യോബിന്റെ പുസ്തകത്തിനു പുറമെ യെഹ 14:14, യാക്കോ 5:11 ലും മാത്രമേ ഇയോബിനെ കുറിച്ച് കാണുന്നുള്ളൂ . ഇയ്യോബിന്റെ പുസ്തകത്തിലെ പ്രശക്തമായ ഒരു ചോദ്യം, ” മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ? ” എന്നുള്ളതാണ്. മരണാന്തര ജീവിതം എന്നത് കാലങ്ങളായി ലോകം ചിന്തിക്കുന്ന , അന്വേഷിക്കുന്ന , ഒരു വിഷയമാണ് . എന്നാൽ ലോക മനുഷ്യനു ഒരിക്കലും യഥാർത്ഥ അറിവ് ലഭിക്കില്ല. മരണാന്തര ജീവിതത്തെ സംബന്ധിച്ച് യഥാർത്ഥ അറിവ് ലഭിക്കണമെങ്കിൽ ദൈവശ്വാസീയമായ തിരുവെഴുത്തു നാം ഗ്രഹിക്കണം (2 തിമോ 3:16 ) ഇയ്യോബു ചോദിക്കുന്നു..” മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ”. മനുഷ്യൻ പ്രാണനെ വിട്ടാൽ അവൻ പിന്നെ എവിടെ ? .

ഇന്ന് ലോകത്തു ആകെ കേൾക്കാൻ ഉള്ളത് ഭീതിപ്പെടുത്തുന്ന വാർത്തകൾ മാത്രമാണ് . ചൈന എന്ന രാജ്യത്തിലൂടെ ആരംഭിച്ച വ്യാതി പല രാജ്യങ്ങൾ പിന്നിട്ടു ദൈവത്തിന്റെ സ്വന്തം നാട് എന്നഭിമാനിക്കുന്ന കൊച്ചു കേരളത്തിൽ വന്നെത്തിയിരിക്കുന്നു . ആശ്വാസത്തിനായി ആളുകൾ ആതുരാലയത്തിൽ ആണ് എത്തിയിരിക്കുന്നതു എങ്കിൽ ഇന്ന് ആശുപത്രി എന്നു കേൾക്കുമ്പോൾ തന്നെ അകം കത്തുകയാണ് . പല രാജ്യങ്ങളിലും കൊറോണ സമ്മാനിച്ച മരണസംഖ്യ മറച്ചു വച്ചാണ് പുറത്തു പറയുന്നത് . വരുംനാളുകൾ വ്യത്യസ്ത മരണവാർത്തകൾ വരാനിരിക്കുന്നു . ഇത് വിളിച്ചു പറയുന്ന ഒരു സത്യം നാം മരണത്തോടെ ഒരുപാട് അടുത്തിരിക്കുന്നു എന്നുള്ളതാണ് .

ഈ അവസരത്തിൽ ഇയ്യോബിന്റെ ചോദ്യം നാം തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. മരണം സംബന്ധിച്ച് ഭക്തൻ ചോദിക്കുന്ന ഒരു ചോദ്യം ” മനുഷ്യൻ പ്രാണനെ വിട്ടാൽ പിന്നെ അവൻ എവിടെ..?”  (ഇയ്യോ 14:10 ) മനുഷ്യൻ മരിച്ചാൽ വീണ്ടും ജീവിക്കുമോ (14:14 ). ഈ ചോദ്യത്തിന്റെ ഉത്തരം യേശു പറയുന്നത്, ” എന്നിൽ വിശ്വാസിക്കുന്നവൻ മരിച്ചാലും ജീവിക്കും (ജോൺ 5:25 ) അപ്പോൾ നാം മരിച്ചാൽ വീണ്ടും ജീവിക്കണം എങ്കിൽ ക്രിസ്തു വിശ്വാസിയായി ഈ ഭൂമിയിൽ ജീവിക്കണം . ദൈവത്തിന്റെ പുത്രനായ യേശു തന്നെ ഉറപ്പ് തരുന്നു . ഇതിൽ പരം ഭാഗ്യം നമുക്കു വേണോ . പൗലോസ് പറയുന്നു വിട്ടു പിരിഞ്ഞാൽ നാം ക്രിസ്തുവിനോട് കൂടെയാണ് ഫിലി 1:21

പ്രീയരെ, ഈ ലോകത്തിലെ ഭീതി നിറഞ്ഞ വാർത്തകളുടെ മുൻപിൽ നാം ആശങ്കപ്പെടെണ്ട . ഇയ്യോബിന്റെ ചോദ്യത്തിനു മുൻപിൽ താൻ തന്നെ പറയുന്നു, ത്വക്ക് നശിച്ചുപ്പോയാലും പുനരുധ്വാന ദിവസം ദേഹസഹിതനായി നാം ദൈവത്തെ കാണും . ഇയോബു ഒരിക്കലും വ്യാകുലപ്പെട്ടില്ല. തന്റെ സ്വന്തകണ്ണാൽ താൻ ദൈവത്തെ കാണും എന്നുള്ള ഉറപ്പു താൻ പ്രാപിച്ചു. പ്രീയരെ നമുക്കും ഈ ഉറപ്പ് ദൈവം ക്രിസ്തുവിലൂടെ നൽകി. ആയതിനാൽ ഭീതി നിറഞ്ഞ ജീവിതം മാറ്റി, മരണാന്തരജീവിതത്തിന്റെ ഉറപ്പൊടെ ജീവിക്കാം. ദൈവം നമ്മെ ശക്തീകരിക്കട്ടെ .

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.