അന്താരാഷ്ട്ര വനിതാ ദിനം; സ്ത്രീകള്‍ക്ക് നാളെ ഈ സ്ഥലങ്ങളിലെല്ലാം സൗജന്യ പ്രവേശനം

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച്‌ 8 ന് സ്ത്രീകള്‍ക്ക് നിരവധി സ്ഥലങ്ങളില്‍ സൗജന്യ പ്രവേശനം. പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളും സ്ത്രീകള്‍ക്ക് സൗജന്യമായി കാണാന്‍ അവസരമൊരുക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് പുരാവസ്തു വകുപ്പ് പുറത്തിറക്കി.

post watermark60x60

മാര്‍ച്ച്‌ 8 ന് രാജ്യത്തെ പുരാവസ്തു വകുപ്പിന് കീഴിലുള്ള സ്ഥലങ്ങളില്‍ സന്ദര്‍ശനത്തിനെത്തുന്ന വനിതകളില്‍ നിന്നും ഫീസ് ഈടാക്കരുതെന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നത്. താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സൗജന്യമായി കാണാനുള്ള അവസരമാണ് പുരാവസ്തു വകുപ്പ് ഒരുക്കിയിരിക്കുന്നത് റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, കൊണാര്‍ക്കിലെ സൂര്യക്ഷേത്രം, മാമല്ലപുരം, അജന്ത, എല്ലോറ, ഖജുരാഹോ, ഹുമയൂണിന്റെ ശവകുടീരം എന്നിവിടങ്ങളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം ഒരുക്കിയിരിക്കുന്നത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ക്ക് നാളെ സൗജന്യ പ്രവേശനം ലഭിക്കും. എല്ലാവര്‍ഷവും മാര്‍ച്ച്‌ എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കാറുണ്ട്. ഈ വനിതാ ദിനത്തില്‍ പുരാവസ്തു വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും സ്ത്രീകള്‍ക്ക് സൗജന്യ പ്രവേശനം അനുവദിച്ചിരിക്കുന്നുവെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ വ്യക്തമാക്കി.

-ADVERTISEMENT-

You might also like