ഇന്നത്തെ ചിന്ത : നാളുകളെ എണ്ണുക

ജെ. പി വെണ്ണിക്കുളം

വിശുദ്ധ അഗസ്റ്റിൻ പറയുന്നത് “നാളുകളെ എണ്ണുക” എന്നത് ശ്രമകരമാണ്. അതു ചെയ്യാൻ നമുക്ക് കഴിയുന്നുണ്ടോ എന്നത് ചിന്തിക്കേണ്ട വസ്തുതയാണ്. പ്രിയരെ, ഓരോ ദിവസവും ഇന്നാണ് അന്ത്യനാൾ എന്നു എണ്ണുവാൻ നമുക്ക് കഴിയട്ടെ. വരുവാനുള്ള നാളുകൾ എങ്ങനെയുള്ളതെന്നു നമുക്ക് അറിയില്ല. നാം നമ്മുടെ നാളുകൾ എണ്ണിയില്ലെങ്കിൽ എണ്ണുന്നവൻ ഉയരത്തിലുണ്ടെന്നു ഓർക്കുക (ദാനിയേൽ 5:26,27). നാം പ്രയോജനരഹിതരായിത്തീരാൻ നമ്മുടെ നാളുകളെ നോക്കുന്ന പിശാചുണ്ട്. ഇവിടെ ദൈവീക ജ്ഞാനത്തോടെ നാളുകളെ പ്രയോജനപ്പെടുത്താം.

ധ്യാനം: സങ്കീർത്തനങ്ങൾ 90

ജെ.പി വെണ്ണിക്കുളം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.