ലേഖനം: കണ്ണുനീർ തൂകുമ്പോൾ മനസ്സലിയുന്ന… | ഷാജി വെണ്ണിക്കുളം

യീനിലെ വിധവയുടെ ഏക മകൻ മരിച്ചു. അവന്റെ ശവ മഞ്ചവും ചുമന്നു കൊണ്ടുള്ള വിലാപ യാത്ര. ബാലന്റെ അമ്മയുടെ ദുഖത്തിലും നിലവിളിയിലും നിസഹായരായ സ്നേഹിതരും ബന്ധുക്കളും. ഈ അമ്മക്ക് ചിലനാളുകൾക്കു മു ൻപ് ഭർത്താവ് നഷ്ടപ്പെട്ടു . പിന്നീട് അവൾ വിധവ എന്ന പേരിലറിയാൻ തുടങ്ങി. ഇപ്പോൾ ഏക മകനും നഷ്ടപ്പെട്ടപ്പോൾ അവളുടെ പേര് അനാഥ എന്നായി. അവളു ടെ തുടർന്നുള്ള ജീവിതം ഒരു ചോദ്യചിഹ്നമായി. ഭവനത്തിലും സമൂഹത്തിലും അവൾ ഒറ്റപ്പെട്ടുപോയി. ചുരുക്കത്തിൽ അവൾക്കുണ്ടായിരുന്ന ആശ്രയവും ഭാ വി നന്മയും അവളിൽ നിന്നും നഷ്ടപ്പെട്ടു. ഒരുകൂട്ടം ജനങ്ങൾ അതിനെ പെട്ടിയി ലാക്കി കുഴിച്ചുമൂടാനായി ചുമന്നുകൊണ്ട് പോകുന്നു. കുഴിച്ചുമൂടാൻ ഇനി നിമി ഷങ്ങൾ മാത്രം. സകല പ്രത്യാശയും അസ്തമിച്ച നിമിഷങ്ങൾ. ഈ വിലാപയാത്ര ശവപ്പറമ്പിനെ ലക്ഷ്യമാക്കി നടന്നു നീങ്ങുമ്പോൾ എതിരെ ജയ് വിളിയുമായി സ ന്തോഷത്തിന്റെ മറ്റൊരു ജാഥ. വിലാപയാത്ര കടന്നുപോകുവാനായി ഇവർ വഴി മാറി കൊടുത്തപ്പോൾ ഈ ജാഥയുടെ മുൻപിലുണ്ടായിരുന്ന മനുഷ്യനായി പിറ ന്ന ദൈവപുത്രൻ സകലരുടെയും ദുഃഖം കണ്ടെങ്കിലും ആ വലിയ ആൾക്കൂട്ട ത്തിൽ സകലതും നഷ്ടപ്പെട്ട അമ്മയുടെ ഹൃദയത്തിലെ ഉള്ളുരുകുന്ന തേങ്ങൽ മനസിലാക്കി.
മറ്റുള്ളവർ നിന്റെ പുറമെയുള്ള കണ്ണുനീർ കണ്ടു നിസഹായരായി നിൽക്കു മ്പോൾ നിനക്കായ് ജീവൻ തന്ന യേശു നിന്റെ ഉള്ളിലെ വേദന കാണുന്നവനും അതുകണ്ട് മനസ്സലിയുന്നവനുമാണ്. തന്നെയുമല്ല അതിനു പരിഹാരം തരുന്നവ നുമാണ്. അവൻ മനസ്സോടെ അല്ലല്ലോ മനുഷ്യ പുത്രന്മാരെ വേദനിപ്പിക്കുന്നത്. നാം അനുഭവിക്കുന്ന ഓരോ കഷ്ടതയും, ശോധനയും, വേദനയും അധികം ഫലം കായ്‌ക്കേണ്ടതിനു നമ്മെ ചെത്തി വെടിപ്പാക്കുകയാണെന്നോർത്തു അധികം ക്ഷമയോടെ, അധികം കണ്ണുനീരോടെ ദൈവസന്നിധിയിൽ മുട്ടുമടക്കിയാൽ അവൻ അടുത്തുവന്നു വിഷയങ്ങൾക്ക് പരിഹാരം തരും.
ആ അമ്മയുടെ ആശ്രയവും ഭാവി നന്മയുമാണ് ഈ ജനങ്ങൾ പെട്ടിയിലാക്കി കുഴിച്ചുമൂടാനായി കൊണ്ടുപോകുന്നത് എന്ന് മനസ്സിലാക്കിയ ജീവനെ കൊടു ത്ത ജീവദായകൻ, ആ പെട്ടിയിൽ ഒന്ന് തൊട്ടു. നിമിഷത്തിനുള്ളിൽ ആ വിലാ പ യാത്ര ആനന്ദത്തിന്റെ നൃത്തമായി മാറി. നഷ്ടപ്പെട്ടുപോയി എന്ന് ചിന്തിച്ച തലമുറയെ ആ അമ്മക്ക് തിരികെ ലഭിച്ചു. നമ്മുടെ യേശു ഒന്ന് തൊട്ടാൽ ജീവിത ത്തിന്റെ നിലവാരം മാറി മാറിയും. രക്തസ്രാവം നിൽക്കും. മരിച്ചവർ ഉയിർ ക്കും. ചെകിടരും മുടന്തരും നാനാവ്യാധി രോഗികളും സൗഖ്യമാകും.
നമ്മുടെ ജീവിതത്തിലും ഇതുപോലെ സന്തോഷത്തെ, ഭാവി നന്മയെ, തലമുറ യെ ശത്രു പെട്ടിയിലാക്കി അപഹരിച്ചുകൊണ്ടുപോകുമ്പോൾ ബന്ധുമിത്രാദി കൾ നമ്മെ നോക്കി അധരം മലർത്തി നന്നായി നന്നായി എന്ന് പറഞ്ഞു തലകുലു ക്കുമ്പോൾ നിന്റെ ഉള്ളിലെ വേദന അറിയുന്നവൻ നിന്റെ അടുത്തുവന്ന് കര യേണ്ട എന്നുപറഞ്ഞു അമ്മ ആശ്വസിപ്പിക്കുന്നതുപോലെ ആശ്വസിപ്പിച്ചു ഇയ്യോ ബിന്‌ എല്ലാം ഇരട്ടിയായി മടക്കി കൊടുത്തതുപോലെ നഷ്ടപ്പെട്ടതിനെ നിനക്ക് തിരികെ തരുന്നവനാണ് നമ്മുടെ ദൈവം.
എന്നാൽ തലമുറയെ ശത്രു പിടിച്ചു കെട്ടി അവന്റെ പെട്ടിയിലാക്കി കൊണ്ടു പോകുന്നതിന് മുൻപേ രാവും പകലും ഒലോല കണ്ണുനീരൊഴുക്കി, നിനക്ക് ത ന്നെ സ്വസ്ഥത നൽകാതെ, നിന്റെ കണ്മണി വിശ്രമിക്കാതെ, രാത്രിയിൽ, യാമാ രംഭത്തിങ്കൽ എഴുന്നേറ്റു നിലവിളിച്ചു, തലമുറകളുടെ ജീവരക്ഷക്കായി ദൈവ സന്നിധിയിൽ കൈകളെ മലർത്തി നിലവിളിക്കേണ്ടത് അത്യാവശ്യമാണ്. ഫറ വോനും ഹെരോദാവും തലമുറകളെ കൊന്നുകളയാൻ പദ്ധതികളിടും; എന്നാൽ ദൈവസന്നിധിയിൽ കരയുന്ന മാതാപിതാക്കളുടെ തലമുറകൾ എന്നും സുര ക്ഷിതരായിരിക്കും.
ജീവിതത്തിന്റെ ഉയർച്ച-താഴ്ചകളിൽ എന്റെ ഒരു ഉറ്റ സ്നേഹിതനു സ്വന്തമെന്നു കരുതിയിരുന്ന പലതും നഷ്ട്ടപ്പെട്ടു. നിമിഷങ്ങൾക്കുള്ളിൽ പല സ്നേഹിതരും ചാർച്ചക്കാരും എല്ലാം വ്യസനിപ്പിക്കുന്ന ആശ്വാസകന്മാരായി. പലരും കണ്ടിട്ടും കാണാതെ പോയി. പലരുടെയും മുൻപിൽ പരിഹാസവിഷയമായി . ഏതോ വ ലിയ പാപം ചെയ്തതിന്റെ ഫലമാണെന്നും, ദൈവസന്നിധിയിൽ വലിയ തെറ്റുകാ രനാണെന്നു വ്യാഖാനിക്കാനും ചിലർ മറന്നില്ല. എന്നാൽ നിന്ദയുടെയും പരിഹാ സത്തിന്റെയും നഷ്ടത്തിന്റെയും ആ പെട്ടി ദൈവമുൻപാകെ അദ്ദേഹം ഏൽ പ്പിച്ചു കൊടുത്തപ്പോൾ ദൈവം ആ പെട്ടിയിൽ ഒന്ന് തൊട്ടു. നഷ്ട്ടപ്പെട്ടതെല്ലാം മ ടക്കി ലഭിച്ചു. ജീവിതത്തിൽ എല്ലാം ഉള്ളപ്പോൾ കൂടെനിൽക്കാൻ ധാരാളം സ്നേ ഹിതരും ചാർച്ചക്കാരും കാണും എന്നാൽ നഷ്ടപ്പെട്ടാൽ ആരും തിരിഞ്ഞു നോ ക്കാൻ പോലും കാണില്ല എന്ന് അനുഭവത്തിൽനിന്നു പഠിക്കുവാനും ഇടയായി.
സ്നേഹിതാ! നിങ്ങളുടെ ജീവിതത്തിലും ഇതുപോലെ ആശയറ്റ വിഷയങ്ങളിൽ, തലമുറകളുടെ വിഷയത്തിൽ, ചില നഷ്ടങ്ങളിൽ നീ വിഷമിക്കുന്നുവോ ? കൂട്ടു കാർ പിരിഞ്ഞിടും സോദരർ കൈവിടും മാതാപിതാക്കളും മറന്നുപോകും എ ന്നാൽ മരണത്തിന്റെ താഴ്വരയിലും കൈവിടാതെ നിന്നെ കരുതുന്നവൻ, നി ത്യസ്നേഹത്താൽ സ്നേഹിച്ചവൻ നിന്റെ കൂടെയുണ്ട് . ഭയപ്പെടേണ്ട ഞാൻ നി ന്റെ ദൈവമാകുന്നു, ഞാൻ നിന്നെ ഒരുനാളും ഉപേക്ഷിക്കുകയില്ല എന്ന് വാഗ്ദ ത്തം തന്നവൻ നിന്നെ ഒരുനാളും കൈ വിടുകയില്ല. നമ്മുടെ കഷ്ടതയുടെ നടു വിൽ ദൈവസന്നിധിയിൽ നാം ഒഴുക്കുന്ന കണ്ണുനീർ കണ്ടു മനസ്സലിയുന്ന ദൈ വമാണ് നമ്മുടെ ദൈവം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.