ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ 38 -മത് വാർഷികവും കൺവൻഷൻ മാർച്ച് 25 മുതൽ 27 വരെ

ജസ്റ്റിൻ മാത്യു

 

post watermark60x60

ദോഹ: ദോഹയിലെ പ്രഥമ അസംബ്ലീസ് ഓഫ് ഗോഡ്’ സഭയായ ദോഹ ഏ.ജി യുടെ 38 – ) മത് വാർഷികവും കൺവൻഷൻ മാർച്ച് 25, 26, 27 തീയതികളിൽ നടക്കും. 1982 ൽ ആരംഭിച്ചതാണ് ദോഹ അസംബ്ലീസ് ഓഫ് ഗോഡ്.

സഭാ ഹോളിലും ഐ.ഡി.സി.സി ടെൻ്റിലുമായി നടക്കുന്ന കൺവൻഷനിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് പാസ്റ്റർ പി.എസ്. ഫിലിപ്പ്, പാസ്റ്റർ ജോ തോമസ് (SABC, Bangalore) എന്നിവർ വചനം ശുശ്രൂഷിക്കും. ഡോ. ബ്ലസൻ മേമന ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകും.

Download Our Android App | iOS App

സഭയിൽ 25 വർഷം പൂർത്തീകരിച്ച സഹോദരങ്ങളെ ചടങ്ങിൽ വെച്ച് ആദരിക്കും. “പ്രോസ്കിനിമ” എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യും. സഭയിലെ ആദ്യകാല വിശ്വാസികളും ദൈവദാസന്മാരും പങ്കെടുക്കുന്നതാണ്.

-ADVERTISEMENT-

You might also like