പുസ്തക നിരൂപണം: നിയോഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍

റവ. അലക്സ് മൈലച്ചല്‍

വേദപുസ്തക പഠനം വിശ്വാസത്തിന്‍റെ അകക്കാമ്പ് തേടിയുള്ള അന്വേഷണമാണ്. ഉപരിപ്ലവമായ ഭക്തിയുടെ പുറംമൂടികള്‍ അണിഞ്ഞ് നിയോഗവഴികളില്‍ അലയുവാനാണ് ഏറെ പേര്‍ക്കും താല്പര്യം. അവിടെ വേദപുസ്തകം വിഗ്രഹവത്ക്കരിക്കപ്പെടുന്ന അപകടം പതിയിരിക്കുന്നു. നിയോഗവഴികളില്‍ കനലെരിക്കുന്നവര്‍ക്ക് വേദപുസ്തക പഠനം കാലഘട്ടത്തോടുള്ള അസ്വസ്ഥതകള്‍ പേറുന്ന സംവാദമാണ്. അത്തരത്തില്‍ നിയോഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍ നൊമ്പരം പേറുന്ന ഹൃദയത്തിന്‍റെ സംവാദമാണ്. പുസ്തകത്തിന്‍റെ ആദ്യതാളുകള്‍ മുതല്‍ നിയോഗവഴികളിലെ ചാരംമൂടിയ കനലുകളെ ജ്വലിപ്പിക്കുന്ന പരിശുദ്ധാത്മസ്പര്‍ശമായ ഒരു കാറ്റ് വീശിയടിക്കുന്നു. ദൗത്യവഴികളില്‍ മറന്നുപോയ നിയോഗങ്ങളെ വീണ്ടും മുന്നില്‍ തെളിയുമ്പോള്‍ പിന്നിട്ട വഴിയിലെ വീഴ്ചകളും കാണാതെ പോയ കാഴ്ചകളും മനസ്സില്‍ മുറിവുണ്ടാക്കുന്നു.
വായനയും പുനര്‍വായനയും കൃത്യമായ ഒരു രാഷ്ട്രീയ ഭൂമികയിലാണ് സൃഷ്ടിക്കപ്പെടുന്നത.് അഞ്ചാള്‍ കൂട്ടത്വത്തിന്‍റെ ജനാധിപത്യവാഹകര്‍ എന്ന വേദപഠനം കപട ആത്മീയതയുടെ മേല്‍ ആസിഡ് മഴയായി പെയ്തിറങ്ങുന്നു. മാനവികതയെ തൊട്ടറിയുന്ന നിയോഗവഴികള്‍ തെളിക്കുവാനും ചെറുത്തുനില്പിന്‍റെ ആത്മീയതയില്‍ മുന്നേറാനും സുറിയാനി ബോധങ്ങളില്‍ ജനാധിപത്യത്തിന്‍റെ ജ്ഞാനപരിസരം സൃഷ്ടിക്കാത്ത ജീര്‍ണതകളെ കൂട്ടത്വങ്ങളുടെ ഇടങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാനും വെല്ലുവിളിക്കുന്നതാണ്. ഫാസിസ്സുകള്‍ മുന്നോട്ടുവയ്ക്കുന്ന ഏകജാതിവത്ക്കരണത്തോടുള്ള കലഹമാണ് څനിനവേസമൂഹം:സ്വത്വ രാഷ്ട്രീയത്തിന്‍റെ കൂടാരങ്ങള്‍چ: എന്ന വേദപഠനം വര്‍ഗീയതയുടെയും സങ്കുചിതത്വത്തിന്‍റെയും വൈറസുകള്‍ നമ്മുടെ മനസുകളില്‍ ജീര്‍ണത സൃഷ്ടിക്കാതിരിക്കാന്‍ നമ്മെ ജാഗ്രതയുള്ളവരാക്കുന്നു. ദൗത്യം ദൈവത്തിന്‍റെതാണ്. നാം അതിനായി നിയോഗിക്കപ്പെട്ടവരും എന്ന തിരിച്ചറിവ് ഈ പുസ്തകതാളുകളില്‍ പ്രതിഫലിക്കുന്നു. നിഷ്ക്കാസിതനും ഇതരനും ഇരയുമാക്കപ്പെടുന്ന സക്കായിലൂടെ സമര്‍പ്പണത്തിന്‍റെ പുതുവാതായനങ്ങള്‍ തുറന്നു തരുന്നു. ഇന്ന് ദൗത്യസരണിയില്‍ രൂപപ്പെടേണ്ട ബദല്‍ ഭാഷയും രൂപങ്ങളും അടയാളങ്ങളും പുതിയ സാമൂഹ്യക്രമത്തിലേക്കുള്ള ചുവടുവയ്പാണ്. റോമന്‍ സാമ്രാജ്യത്വത്തിന്‍റെ രക്ഷാസങ്കല്‍പങ്ങള്‍ക്കതീതമായി സാമൂഹ്യ നൈതീകതയുടെ പടികള്‍ കോര്‍ത്തിണക്കുന്ന പുതുദര്‍ശനം പകര്‍ന്നു തരുന്നതാണ് ഈ വേദപഠനം.
വേദപുസ്തകത്തിന്‍റെ സൗന്ദര്യം നിശ്ബ്ദമാക്കപ്പെടുന്നവരുടെ കണ്ണീരും വിലാപവും ഒരുക്കുന്ന വീണ്ടെടുപ്പിന്‍റെ ദര്‍ശനമാണ്. നിഷ്ക്കാസിതമാക്കപ്പെട്ട ശരീരത്തിന്‍റെ അടയാളപ്പെടുത്തലായ ഹാഗാറിലൂടെ ഇടം നഷ്ടപ്പെട്ടവരോട് പക്ഷം ചേരുന്ന ദൈവത്തെ അടയാളപ്പെടുത്തുന്നു. ഇടങ്ങള്‍ നിഷേധിക്കപ്പെടുന്നവരും ഇരകളാക്കപ്പെടുന്നവരും നിര്‍മ്മിക്കുന്ന ദൈവബോധവും ദര്‍ശനങ്ങളും സമകാലീക ഭാരത പശ്ചാത്തലത്തില്‍ നമ്മുടെ നിയോഗങ്ങളുടെ വഴിയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നതാണ്. ലിംഗഭിന്നതകളുടെ അടയാളങ്ങളില്‍ അരികുവത്ക്കരിക്കപ്പെട്ടവരോടുള്ള കൈകോര്‍ക്കലാണ് ന്യായാധിപന്‍മാരുടെ പുസ്തകത്തിന്‍റെ വരികള്‍ക്കിടിയിലൂടെയുള്ള വായനകള്‍. വിമോചനത്തിന്‍റെ വഴിയില്‍ വചനം തന്നെയാണ് സംവേദന ഘടകമെന്ന് അരക്കിട്ടുറപ്പിക്കുന്നു. സ്ത്രീ അശുദ്ധയെന്നും ഭിന്നശേഷിക്കാര്‍ മനുഷ്യരല്ലെന്നുമുള്ള കാഴ്ചപ്പാടുകളിന്‍മേല്‍ څമാനവികതچ എന്ന ദര്‍ശനത്തിന്‍റെ ഓര്‍മ്മപ്പെടുത്തലാണ.് പുനര്‍വായനകള്‍ പുത്തന്‍വായനകളായി നമുക്ക് വെളിച്ചം പകരുന്നു.

ഗിരിപ്രഭാഷണത്തിന്‍റെ വായനയിലൂടെ ദൈവരാജ്യദര്‍ശനത്തിലേയ്ക്ക് നമ്മെ വീണ്ടും വലിച്ചടിപ്പിക്കുന്നു. കലുഷിതമായ ഇന്ത്യന്‍ പരിസരങ്ങളില്‍ ഉയര്‍ത്തെഴുന്നേല്‍പിന്‍റെ ജൈവീക പരിസരങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നതിന് നമ്മെ പ്രേരിപ്പിക്കുന്നു. ആധിപത്യത്തിന്‍റെ മതാത്മക ഇടങ്ങളല്ല നിയോഗ പരിസരങ്ങളില്‍ സൃഷ്ടിക്കേണ്ടതെന്നും ജൈവീക ദര്‍ശനങ്ങള്‍ പകരുന്ന പൊതു ഇടങ്ങളാണ് എന്ന് ദര്‍ശനം ദൗത്യപന്ഥാവില്‍ നമ്മെ അസ്വസ്ഥരാക്കണം.
ആയിത്തീരലുകളുടെ രീതിശാസ്ത്രങ്ങള്‍ ആദിമസഭയുടെ വെളിച്ചത്തില്‍ സമകാലീന സഭാ ഗാത്രത്തോടുള്ള വിമര്‍ശനമാണ്. ദൗത്യവാഹകരാണ് സഭ. നിയോഗങ്ങളുടെ വഴിയാത്രയില്‍ ഏകശിലാത്മകമായ കൊട്ടാരങ്ങളില്‍ പതിയിരിക്കാനല്ല വൈവിധ്യങ്ങളുടെ ലോകക്രമത്തെ ചേര്‍ത്തുപിടിച്ച് മുറിവേറ്റ ക്രിസ്തുവിന്‍റെ ശരീരമായ് ലോകത്തില്‍ നിലനില്‍ക്കുകയാണ് നമ്മുടെ നിയോഗം എന്നു വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.

ബഹു. തോമസ് ബേബി അച്ചന്‍ സാമ്രാജ്യത്വത്തിന്‍റെയും അധീശത്വത്തിന്‍റെയും ചാരം മൂടിയ കാഴ്ചകള്‍ മങ്ങിയിരിക്കുന്ന നിയോഗവഴിയില്‍ കനല്‍ തെളിയിക്കുന്ന തീക്കാറ്റ് പകര്‍ന്ന് വീശുന്നു. ആ തീക്കാറ്റിനെ ജ്വലിപ്പിക്കാനും, എരിക്കാനും വെളിച്ചം പകരാനും എല്ലാം ശേഷിയുണ്ട്. അതു തന്നെയാണ് څനിയോഗങ്ങളുടെ ഓര്‍മ്മപ്പെടുത്തലുകള്‍چ എന്ന വേദപഠന സമാഹാരത്തെ വ്യത്യസ്ത അനുഭവമാക്കി മാറ്റുന്നത.് നിയോഗ വഴിയില്‍ മറവി ബാധിച്ചവര്‍ക്ക് ഈ തീക്കാറ്റ് ചില മുറിവുകള്‍ ശേഷിപ്പിക്കും. തിബര്യാസ് കടല്‍ക്കരയില്‍ കനലില്‍ ചുട്ട അപ്പം നീട്ടി തന്ന കരങ്ങളില്‍ കണ്ട അതേമുറിവുകള്‍. മുറിഞ്ഞെടുത്ത ശരീരമുള്ള സഭയുടെ പുത്തന്‍ ദര്‍ശനങ്ങള്‍.
ഏവര്‍ക്കും നډകള്‍ നേരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.