ഏ.ജി മലയാളം ഡിസ്ട്രിക്ട് നിലയ്ക്കാത്ത പ്രാർത്ഥനയ്ക്ക് ഇന്ന് മുന്നൂറാം ദിവസം

വൈകിട്ട് 8 ന് സ്തോത്ര പ്രാർത്ഥന

അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ പ്രയർ ഡിപ്പാർട്ട്മെൻ്റ് ആരംഭിച്ച
നിലയ്ക്കാത്ത പ്രാർത്ഥന ഇന്ന്
മുന്നൂറ് ദിവസം പിന്നിടുന്നു.
വൈകിട്ട് 8 ന് സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രത്യേക സ്തോത്ര പ്രാർത്ഥനയിൽ അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി പാസ്റ്റർ പാപ്പി മത്തായി മുഖ്യപ്രഭാഷണം നടത്തും. ദുബായ് ശാലേം എ.ജി സീനിയർ ശുശ്രുഷകൻ പാസ്റ്റർ സഖറിയ എബ്രഹാം അദ്ധ്യക്ഷത വഹിക്കും. കുവൈറ്റ് എ ജി ക്വയർ ഗാനശുശ്രുഷ നയിക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ചെയർമാൻ പാസ്റ്റർ ജോമോൻ കുരുവിള സ്തോത്രപ്രാർത്ഥന നയിക്കും.
പാസ്റ്റർ (അഡ്വ) സാബു തോമസ്, ലക്നൗ, പാസ്റ്റർമാരായ കെ.ജെ.ജോസഫ് അരുണാചൽ പ്രദേശ്, ബന്നി പി. ചാക്കോ ഡൽഹി, ജോൺസൻ ജോൺ ദിമാപൂർ, ഓമനാ തോമസ് ലഖിംപൂർ എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കും. പ്രയർ ഡിപ്പാർട്ട്മെൻ്റ് ട്രഷറാർ പാസ്റ്റർ ഡി.കുമാർ ദാസ് നന്ദി പ്രകാശനം നടത്തും.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റ് നേതൃത്വം നല്കുന്ന നിലയ്ക്കാത്ത പ്രാർത്ഥന ഇടമുറിയാതെയാണ് മുന്നൂറ് ദിനം പിന്നിടുന്നത്. രണ്ടായിരത്തി ഇരുപത്തിമൂന്ന് ഒക്ടോബർ ഒന്നിന് രാവിലെ ആറു മണിക്ക് ആരംഭിച്ച പ്രാർത്ഥന ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. ഓരോ മണിക്കൂർ ഉള്ള സ്ലോട്ടുകളായി തിരിച്ചിരിക്കുന്ന പ്രാർത്ഥനാ ചങ്ങലയിൽ സഭാ വ്യത്യാസമെന്യേ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ സഹകരിക്കുന്നു. പ്രാർത്ഥനാ സംബന്ധിയായ വ്യത്യസ്തങ്ങളായ ആത്മീക പരിപാടികളും പ്രത്യേക സന്ദർഭങ്ങളിൽ നടത്തിവരുന്നു.

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് പ്രയർ ഡിപ്പാർട്ട്മെൻ്റിന് പാസ്റ്റേഴ്സ് ജോമോൻ കുരുവിള (ചെയർമാൻ), മനോജ് വർഗീസ് (സെക്രട്ടറി), ഡി.കുമാർ ദാസ് (ട്രഷറാർ), കെ.സി. കുര്യാക്കോസ് (കമ്മിറ്റി മെമ്പർ), എം.ജെ.ക്രിസ്റ്റഫർ ( കമ്മിറ്റി മെമ്പർ) എന്നിവർ നേതൃത്വം നല്കുന്നു.
മീറ്റിംഗ് ലിങ്ക്:
https://us06web.zoom.us/j/89270649969?pwd=bnJMZ3IwZTU4eCtQVHlvU2ZrM3piQT09
MEETING ID: 89270649969
Passcode: 2023

വാർത്ത: ഷാജൻ ജോൺ ഇടയ്ക്കാട്

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading