കണ്ണൂർ എക്സൽ വിബിഎസ്സ് ഡയറക്ടേഴ്സ് പരിശീലനത്തിന് ആവേശകരമായ സമാപനം

കണ്ണൂർ: കുഞ്ഞുങ്ങളുടേയും യുവജനങ്ങളുടേയും ഇടയിലെ പ്രമുഖ പ്രവർത്തനമായ എക്സൽ വി ബി എസ്സ് 2020 ലെ കണ്ണൂർ ജില്ലയിലെ എക്സൽ ഡയറക്ടേഴ്സ് പരിശീലനം ആവേശകരമായി സമാപിച്ചു.
ജെ 2020 എന്ന ചിന്താവിഷയം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളും ദൈവവചന പാഠങ്ങങ്ങളും, ഗെയിമുകളും, ഒബ്ജക്ടീവ് ലെസൺസും, സ്കിറ്റുകളും കൂടുതൽ നിറവേകി.

post watermark60x60

മേലേ ചൊവ്വ ബൈബിൾ ഭവനിൽ നടന്ന ട്രെയിനിങ്ങിൽ എക്സൽ ടീം ബെൻസൻ വർഗ്ഗീസ്സ്, സുമേഷ് സുകുമാരൻ, പാസ്റ്റർ വിനോദ്, ബ്ലസൻ ബാബു, സാമുവേൽ, എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഇവ.റെജിനോൾഡ് നേതൃത്വം നൽകി. എപ്രിൽ. മെയ് മാസങ്ങളിലായി കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിബിഎസ്സുകൾ നടക്കും.

-ADVERTISEMENT-

You might also like