ലൗവ് ജീസസ് ക്യാമ്പയിൻ ആൻഡ് ഗൈഡ്‌ലൈൻ 2020

വയനാട്: പി.വൈ.പി.എ കേരളാ സ്‌റ്റേറ്റും, വയനാട് മേഖല പി.വൈ.പി.എയുടെയും ആഭിമുഖ്യത്തിൽ ലൗവ് ജീസസ് ക്യാമ്പയിൻ ആൻഡ് ഗൈഡ്‌ലൈൻ 2020
നടത്തപ്പെടുന്നു. നാളെ(21-2-20)രാവിലെ 8:30 മുതൽ 3:30 വരെ കൽപ്പറ്റ തുർക്കി റോഡിൽ പുതിയ ബസ് സ്റ്റാൻഡിന് എതിർവശം ശാരോൻ ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗം നടക്കുന്നത്.

post watermark60x60

വയനാട് മേഖല പി.വൈ.പി.എ പ്രസിഡന്റ്‌ പാസ്റ്റർ ജോബിൻ കെ.ജോണിന്റെ അധ്യക്ഷതയിൽ സഞ്ചു റ്റി.കുര്യൻ(ട്രെയിനർ& കൗൺസിലർ, ഫാക്കൽറ്റി മെമ്പർ ഓഫ് മൈനോറിറ്റി ഡിപ്പാർട്മെന്റ്, കേരള പോലീസ് & നോർക്ക) മുഖ്യ സന്ദേശം നൽകും. കേരളാ സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി.സാമുവേൽ മുഖ്യ അതിഥിയായി പങ്കെടുക്കും. കാലിക്കറ്റ് ബ്ലെസ് സിംഗേഴ്സ് ആരാധനക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

You might also like