വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിൽ മരണപ്പെട്ട പാസ്റ്ററിന്റെ കുടുംബത്തിന് കൈത്താങ്ങായി ഐ.പി.സി ജനറൽ കൗൺസിൽ

ഐപിസി പ്രസ്സ് റിലീസ്

കുമ്പനാട് : വാടക കുടിശ്ശികയെ ചൊല്ലിയുള്ള തർക്കത്തിൽ മരണപ്പെട്ട പാസ്റ്റർ ജോസിന്റെ(64)കുടുംബത്തിന് കൈത്താങ്ങായി ഐ.പി.സി ജനറൽ കൗൺസിൽ. ഇതിൽ ദുഃഖവും, നടുക്കവും രേഖപ്പെടുത്തി. ഈ സംഭവത്തെ ശക്തമായ രീതിയിൽ അപലപിച്ചു. ഇത്‌ ക്രൂരവും പൈശാചികമായതും ഇത്‌ ആശങ്കയും, ഭീതിയും ഉളവാകുന്നുവെന്ന സംഭവമാണെന്നും, കുടുംബത്തിന് എല്ലാ പിന്തുണയും കൊടുക്കുമെന്നും ജനറൽ കൗൺസിൽ പത്രകുറുപ്പിൽ പറഞ്ഞു.

post watermark60x60

ഈ വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും, കൊല്ലപ്പെട്ട ജോസിന്റെ കുടുംബത്തോടൊപ്പം ഐപിസി പ്രസ്ഥാനം പ്രസ്ഥാനം കാണുമെന്ന് കൗൺസിൽ പ്രസ്താവിച്ചു. നീതിയുക്തവും, ശക്തവുമായ പോലിസ് സംരക്ഷണം ഈ വിഷയത്തിൽ ആവശ്യപെട്ടു.

ഇന്ത്യാ പെന്തക്കോസ്ത് ആമ്പല്ലൂർ സെന്ററിൽ തൃശൂർ ടൗൺ ബ്രാഞ്ച് സഭയിലെ പാസ്റ്ററാണ് കൊല്ലപ്പെട്ട പാസ്റ്റർ ജോസ്. ഹൃദയ രോഗത്തിന് ചികിത്സയിലായിരുന്ന പാസ്റ്റർ ജോസിനെ ഗൃഹ നാഥൻ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന പെൺകുട്ടി ഉൾപ്പെടെ നാല് മക്കളുള്ള നിർധനരായ കുടുംബമാണ് പാസ്റ്ററുടേത്.

Download Our Android App | iOS App

-ADVERTISEMENT-

You might also like