ഐ.പി.സി ഹൈദരാബാദ്- സെക്കന്തരാബാദ് ഡിസ്ട്രിക്ട് കൺവൻഷൻ സമാപിച്ചു

സെക്കന്തരാബാദ്: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ഹൈദരാബാദ്-സെക്കന്തരാബാദ് ഡിസ്ട്രിക്ട് വാർഷിക കൺവൻഷൻ ഞായറാഴ്ച(16-2-20)രാവിലെ നടന്ന സംയുക്ത ആരാധനയോടും തിരുവത്താഴ ശുശ്രൂഷയോടും സമാപനംകുറിച്ചു. ഡിസ്ട്രിക്ട് പ്രസിഡന്റ് പാസ്റ്റർ സി.എം മാമ്മൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്‍കി. പാസ്റ്റർ എം.എ ജോൺ (തിരുവനന്തപുരം) വചനശുശ്രൂഷ നിർവഹിച്ചു.

post watermark60x60

ലോക കേരള സഭ അംഗവും, കോണ്‍ഫെഡറേഷൻ ഓഫ് തെലുങ്കാന മലയാളി അസോസിയേഷൻ പ്രസിഡന്റ് ലിബി ബഞ്ചമിൻ സന്നിഹിതനായിരുന്നു. പി.വൈ.പി.എ ഡിസ്ട്രിക്ട് താലന്തുപരിശോധനയിൽ വിജയികളായവർക്ക് സമ്മാനദാനം നൽകി. അടുത്ത വർഷത്തെ കൺവൻഷൻ ഡിസ്ട്രിക്ട് സ്വന്തമായി വാങ്ങിയ സ്ഥലത്താണ് നടക്കുന്നത്. പാസ്റ്റർ മാമ്മൻ മാത്യുവിന്റെ പ്രാത്ഥനയോടും ആശിർവാദത്തോടും കൺവൻഷൻ അവസാനിച്ചു.

-ADVERTISEMENT-

You might also like