കർമ്മപദ്ധതി ” MISSION 2020″ പ്രകാശനം ചെയ്തു

വാർത്ത: ലിജോ ഡേവിഡ്, കുതിരച്ചിറ

പുനലൂർ: കുതിരച്ചിറ ഹോളി ട്രിനിറ്റി സി.എസ്.ഐ ഇടവക യുവജന പ്രസ്ഥാനത്തിന്റെ 2020 വർഷത്തെ പ്രവർത്തനോദ്ഘാടനവും കർമ്മപദ്ധതി “MISSION 2020 ” യുടെ പ്രകാശനവും ഫെബ്രുവരി 16 ന് ഇടവകയിൽ വച്ച് നടത്തപ്പെട്ടു. ഈ വർഷത്തെ പ്രവർത്തന രൂപരേഖ “MISSION 2020” കോഴിക്കോട് സി. എസ്. ഐ ഇടവക വികാരി റവ : ബിജു ജോൺ കുതിരച്ചിറ ഇടവക ശുശ്രൂഷകൻ റവ. കുഞ്ഞുമോനു നൽകി പ്രകാശനം നിർവഹിച്ചു.

യുവജന പ്രസ്ഥാനം ഇംഗ്ലീഷിലും മലയാളത്തിലുമായി തയ്യാറാക്കി പുറത്തിറക്കിയ യുവജന സഖ്യ ആരാധനക്രമത്തിന്റെ പ്രതിഷ്ഠാ ശുശ്രൂഷയും റവ: ബിജു ജോൺ നിർവ്വഹിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.