ദൈവസഭയുടെ ശ്രേഷ്ഠമായ ഗുണം ജയജീവിതമാണ്; ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്

കൊട്ടാരക്കര സർവ്വദേശീയ കൺവൻഷൻ നാളെ(16-2-20)സമാപിക്കും

കൊട്ടാരക്കര: ദൈവസഭയുടെ ശ്രേഷ്ഠമായ ഗുണം ജയജീവിതമാണ് ദി പെന്തെക്കോസ്ത് മിഷൻ ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്. കൊട്ടാരക്കര പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ ബുധനാഴ്‌ച ആരംഭിച്ച കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ നാലാംദിന രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം എല്ലാവരും പൂർണ്ണ ജയാളികളായി മാറണമെന്ന് പാസ്റ്റർ എം.റ്റി തോമസ് പറഞ്ഞു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു രാത്രി യോഗത്തിന് നേതൃത്വം നൽകി. പകൽ നടന്ന പൊതുയോഗത്തിൽ മധുര സെന്റർ പാസ്റ്റർ വിക്ടർ മോഹൻ പ്രസംഗിച്ചു.

post watermark60x60

കൺവൻഷന്റെ സമാപന ദിവസമായ നാളെ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും സ്നാന ശുശ്രൂഷ, ശിശു പ്രതിഷ്ഠ ശുശ്രൂഷ എന്നിവയും വൈകിട്ട് 5.45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.
ഫെബ്രുവരി 17 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.

കൺവൻഷനിൽ നാളെ
4.00 – സ്തോത്ര പ്രാർത്ഥന
7.00 – വേദപാഠം
9.00 – സംയുക്ത വിശുദ്ധ സഭായോഗം
3.00 – ദൈവിക രോഗശാന്തി ശുശ്രൂഷയുടെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന
5.45 – പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷ.

-ADVERTISEMENT-

You might also like