ലേഖനം: വളരുന്ന തലമുറ എങ്ങോട്ട് ? | ദീന ജെയിംസ്, ആഗ്ര

മക്കൾ യഹോവ നല്കുന്ന അവകാശവും ഉദരഫലം അവൻതരുന്നപ്രതിഫലവും തന്നെ. ഒരു കുടുംബം പരിപൂർണ്ണമാകുന്നത് തന്നെ മക്കൾ കൂടി ജനിക്കുമ്പോൾ ആണ്. സന്താനലബ്ധി ലഭിക്കാത്തകുടുംബങ്ങളുടെ വേദന നമുക്ക് സങ്കല്പിക്കാവുന്നതിലും അതീതമാണ്.എന്നാൽ ഇന്ന് ഈ കാലഘട്ടത്തിൽ മക്കളെയോർത്തു, അവരുടെവഴിവിട്ടജീവിതത്തെയോർത്തുവ്യാകുലപ്പെടുന്ന അനേകം മാതാപിതാക്കളെ നമുക്ക് കാണുവാൻ കഴിയും.ഞാൻവ്യകതിപരമായിഅറിയുന്നപാരമ്പര്യക്രിസ്‌തീയകുടുംബത്തിലെ ഇരുപത്തെട്ടുകാരിയായ അവിവാഹിതയായ മകൾ, അവളെയോർത്തു നീറുന്ന മാതാപിതാക്കൾ,സഹോദരങ്ങൾ… ആ പിതാവ് ഇപ്രകാരംപറയുവാനിടയായി:ഇവള്കാരണം ഞാനിപ്പോൾ വീടിനു വെളിയിൽ ഇറങ്ങാറില്ല.മനുഷ്യന്റെ മുഖത്തു എങ്ങനെ നോക്കും?തലമുറകൾ ദൈവവഴിവിട്ട്തന്നിഷ്ടക്കാരും താത്കാലികമായ ലോകസുഖങ്ങളുടെ പിറകെപോകുന്നവരും ആയിമാറിയിരിക്കുന്നു.

വക്രതയും കോട്ടവും ഉള്ള തലമുറയുടെ നടുവിൽ കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമായ ദൈവവചനാനുഷ്ഠിതമായഒരുജീവിതംനയിക്കുവാൻപ്രാപ്തരായതലമുറയെവാർത്തെടുക്കുന്ന മാതാപിതാക്കൾ ശ്രേഷ്ഠരാണ്. ആ തലമുറകളും ധന്യരാണ്. ആധുനികയുഗത്തിൽ വന്നെത്തിയിരിക്കുന്ന നാം ഭാവിവാഗ്ദാനങ്ങളായ നമ്മുടെ മക്കളെക്കുറിച്ച് ഏറെചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം അവർ വളരുന്ന ചുറ്റുപാട് അവരെ ദൈവകൃപയിൽ നിന്നും അകറ്റിക്കളയാൻ അനുയോജ്യമായമായതാണ്.ഓരോമാതാപിതാക്കളുടെയും കടമയാണ് ദൈവം തന്ന തലമുറകളെ ദൈവവചനഅടിസ്ഥാനത്തിലുംപത്യോപദേശതിലും വളർത്തിക്കൊണ്ടു വരിക എന്നത്. എന്നാൽ പലമാതാപിതാക്കളും അതിൽപരാജയപെട്ടുപോകുന്നു.അവരുടെ തലമുറകളും ഒരു പരാജയം ആയിമാറുന്നു. അതുകൊണ്ടാണ് ഭക്തനായ ഇയോബ് എന്റെ പുത്രന്മാർ പാപം ചെയ്തു ഹൃദയംകൊണ്ട് ദൈവത്തെ ത്യജിച്ചുപോയിരിക്കും എന്ന് പറഞ്ഞു ആളയച്ചു അവരെ ശുദ്ധീകരിക്കുകയും നന്നാരാവിലെ എഴുന്നേറ്റു അവരുടെ സംഖ്യയ്ക്ക് ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കുകയും ചെയ്തിരുന്നത് (ഇയോബ് 1:5)അതേ, നമ്മുടെ തലമുറകളെ ഓർത്തു കരയേണ്ട കാലം വന്നെത്തിയിരിക്കുന്നു.

ലോക സുഖസൗകര്യങ്ങൾ ഒരു കുറവും വരാതെ നോക്കി അവരെ വളർത്തുന്നതിൽ ഉപരി ദൈവവചനം എന്ന മായമില്ലാത്ത പാൽ കൊടുത്തു വളർത്താൻ നാം ഓരോരുത്തരും ഉത്സാഹിക്കേണ്ടിയിരിക്കുന്നു.അന്ത്യകാലത്ത് മനുഷ്യൻ അമ്മയപ്പന്മാരെ അനുസരിക്കാത്തവരും വാത്സല്യമില്ലാത്തവരും ഇണങ്ങാത്തവരും ആയിത്തീരും എന്ന് പൗലോസ്‌അപ്പോസ്തലൻ തിമൊഥെയൊസിനു എഴുതിയ ലേഖനത്തിൽ പറയുന്നു (2തിമൊ.3:2,3)അതിലുപരി യേശുകർത്താവ് മുമ്പുകൂട്ടി പറഞ്ഞു :യെരുശലേം പുത്രിമാരെ, എന്നെ ചൊല്ലി കരയേണ്ട, നിങ്ങളെയും നിങ്ങളുടെ മക്കളെയും ചൊല്ലി കരവിൻ (ലൂക്കോസ് 23:28)ആകയാൽ ദൈവം നമുക്ക് തന്നിരിക്കുന്ന അവകാശങ്ങൾ ആകുന്ന നമ്മുടെ മക്കളെ ഭയഭക്തിയുള്ള,ദൈവകൃപയുള്ള അനേകർക്ക് അനുഗ്രഹകാരണമായ ദൈവരാജ്യത്തിന്‌ പ്രയോജനപ്പെടുന്ന തലമുറകൾ ആക്കി മാറ്റാം. അതിനു മറ്റെന്തിനെക്കാളും പ്രാർഥനകൊണ്ട് സാധിക്കും… ഉണരാം.. തലമുറകൾക്കായി പ്രാർത്ഥിക്കാം.

ദീന ജെയിംസ്, ആഗ്ര

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.