ദൈവത്തിന്റെ വചനം ജീവനും ആത്മാവാകുന്നു, അത് നമ്മുടെ ജീവിതത്തെ രൂപാന്തരപ്പെടുത്തും: പാസ്റ്റർ ലാലു

കൊട്ടാരക്കര: ദൈവത്തിന്റെ വചനം വചനം ജീവനും ആത്മാവാകുന്നു, അത് നമ്മുടെ ജീവിതത്തെ  രൂപാന്തരപ്പെടുത്തും എന്ന് ഡൽഹി സെന്റർ പാസ്റ്റർ എസ് ഏബ്രഹാം (ലാലു). ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സർവ്വദേശീയ കൺവൻഷന്റെ രണ്ടാംദിന രാത്രിയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

 

post watermark60x60

നമ്മുടെ നിത്യ അനുഗ്രത്തിലേക്കും നിത്യ ജീവിതത്തിലേക്കും മറ്റൊരു വഴിയില്ല യേശു ക്രിസ്തു തന്നെ വാതൽ എന്ന് പാസ്റ്റർ ലാലു പറഞ്ഞു. ചീഫ് പാസ്റ്റർ എബ്രഹാം മാത്യു, ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം.റ്റി തോമസ്, അസോസിയറ്റ് ഡെപൃൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം എന്നിവർ നേതൃത്വം നൽകി. പകൽ നടന്ന പൊതുയോഗത്തിൽ തൃശ്ശൂർ സെന്റർ പാസ്റ്റർ വി ജോർജ്കുട്ടി പ്രസംഗിച്ചു.

 

ദിവസവും വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം ശനിയാഴ്‌ച വൈകിട്ട് 3 ന് യുവജന സമ്മേളനം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

-ADVERTISEMENT-

You might also like