ശ്രദ്ധയുടെ വാലൻ്റൻസ് ഡേ ഫ്ലാഷ്മൊബ് ശ്രദ്ധേയമായി

കോട്ടയം: യുവസമൂഹം വ്യർത്ഥമായ പ്രണയത്തിന് പ്രാധാന്യത നൽകി പ്രണയം ദിനം ആഘോഷിച്ചപ്പോൾ ക്രൈസ്തവ എഴുത്തുപുര കോട്ടയം യൂണിറ്റ് ശ്രദ്ധയുടെ നേതൃത്വത്തിൽ വേറിട്ടോരു പ്രണയ സന്ദേശവുമായി കോട്ടയം പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിലെത്തിയത് പുതുമയായ കാഴ്ചയായി മാറി.

post watermark60x60

കോട്ടയം കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാൻഡ്, തിരുനക്കര, നാഗമ്പടം ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നടത്തപ്പെട്ടു. മദ്യത്തിനും മയക്കുമരുന്നിനും എതിരെയുള്ള ബോധവൽക്കരണവും പ്രകൃതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുക റോഡ് നിയമങ്ങൾ അനുസരിക്കുക തുടങ്ങിയ ആശയങ്ങളെ മുൻനിർത്തി ആയിരുന്നു ഫ്ലാഷ് മോബ് നടത്തപ്പെട്ടത്. ജനപങ്കാളിത്തം കൊണ്ട് വളരെയധികം ശ്രദ്ധേയമായി. ക്രൈസ്തവ എഴുത്തുപുര ജനറൽ വൈസ് പ്രസിഡന്റ് ജെറ്റ്സൺ സണ്ണി, കോട്ടയം യൂണിറ്റ് കോഡിനേറ്ററും കേരള ജോയിന്റ് സെക്രട്ടറിയുമായ പാസ്റ്റർ ജിബിൻ ഫിലിപ്പ് തടത്തിൽ,  കേരള സെക്രട്ടറി സുജ സജി, ട്രെഷർ അമൽ മാത്യു, കോട്ടയം യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ് ജോൺ, സെക്രട്ടറി അജി ജയ്സൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ബിജേഷ്, ജോൺ സെക്രട്ടറിമാരായ ലാലു പാമ്പാടി, ബിനീഷ് ബി.പി, മീഡിയ കൺവീനർ എബിസൺ ബോബി, എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർസ് പാസ്റ്റർ അനീഷ്‌, സുബിൻ ബെന്നി എന്നിവർ നേതൃത്വം നൽകി.
ഒളശ്ശ എ.ജി റെവലേഷൻ സഭയിലെ കുഞ്ഞുങ്ങളുടെ പ്രകടനം വളരെ ആകർഷണമായിരുന്നു.

-ADVERTISEMENT-

You might also like