ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ‘ലോഗോസ് ബൈബിൾ ക്വിസ്’ വിജയികളെ പ്രഖ്യാപിച്ചു

ഗുജറാത്ത്: ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത്‌ ചാപ്റ്ററിന്റ നേതൃത്വത്തിൽ ‘ലോഗോസ് മെഗാ ബൈബിൾ ക്വിസ്’ പ്രോഗ്രാം 2019 ഡിസംബർ പതിനഞ്ചാം തീയതി ഗുജറാത്തിലുഉള്ള വിവിധ ക്രൈസ്തവ സഭകളിലെ വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നു. 41 സഭകളിൽ നിന്നായി 726 പേർ പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലായാണ് ബൈബിൾ ക്വിസ് നടത്തപ്പെട്ടത്. അവയിൽ ഒന്നു രണ്ടു മൂന്നും സ്ഥാനങ്ങൾ നേടിയവരുടെ പേര്, സഭ എന്നിവ യഥാക്രമം പ്രസിദ്ധീകരിക്കുന്നു. സമ്മാനദാനവും മറ്റും പിന്നാലെ അറിയിക്കുന്നതായിരിക്കും. ഇതിൽ പങ്കെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നതോടൊപ്പം വിജയികൾക്ക് ക്രൈസ്തവ എഴുത്തുപുരയുടെ ആശംസകളും അറിയിക്കുന്നു.

വിജയികൾ

ഇംഗ്ലീഷ് വിഭാഗം
1.പ്രദീപ് കൊത്തേച്ച്‌ ( രെഹോബോത്ത് പെന്തക്കോസ്ത് ചർച്ച്, വഡോദര)
2.ഇ.എസ് ക്രിസ്റ്റി വയലറ്റ്(സുവാർത്ത ഫെല്ലോഷിപ്പ് ചർച്ച്,സിൽവാസ)
3.ഗോർഡൻ എം.ഡാനിയേൽ (ഐ.പി.സി ആശിഷ് പ്രാർത്ഥന ഭവൻ, വഡോദര)

ഹിന്ദി വിഭാഗം
1.ഖുഷി ജിൻവാൽ(ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, വാപ്പി)
2.സ്വേതൾ ആർ പട്ടേൽ( രെഹോബോത്ത് പെന്തക്കോസ്ത് ചർച്ച്, വഡോദര)
3.ഗാമിത് സുഖഭായി ചന്തു ഭായ് (കമ്പാഷൻ ഫോർ ഇന്ത്യ, വഡോദര)

മലയാളം വിഭാഗം
1.ബിന്ദു ബെൻസൺ(ശാരോൻ ഫെല്ലോഷിപ്പ് ചർച്ച്, ജാംനഗർ)
2.ബിനി മനോജ് ഐ.പി.സി അഹമ്മദാബാദ്)
3.ബിന്ദു സന്തോഷ്(ഐ.പി.സി വാപ്പി).

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.