ഏ.ജി നോർത്ത് ഇൻഡ്യ മിഷന്റെ പങ്കാളിത്തത്തോടെ പലാമു തിരുവചന ഭാഗങ്ങൾ സമർപ്പിച്ചു

അടൂർ; ഝാർഖണ്ഡിലെ പലാമു ഭാഷയിൽ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പരിഭാഷ പൂർത്തീകരിച്ച പുതിയനിയമ ഭാഗങ്ങൾ പ്രകാശനം ചെയ്തു. ഏ.ജി നോർത്ത് ഇൻഡ്യ മിഷന്റെ പങ്കാളിത്തത്തോടെയാണ് ഈ പ്രവർത്തനം പൂർത്തീകരിച്ചത്. ഫെബ്രുവരി 7 ന് പറന്തലിൽ അസ്സംബ്ലീസ്‌ ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവെൻഷനോട് അനുബന്ധിച്ച് നടന്ന മിഷൻ സമ്മേളനത്തിൽ വച്ച് മിഷൻ ഡയറക്‌ടർ റവ. ടി.ജെ ശാമുവേൽ വിക്ലിഫ് ഇന്ത്യാ ട്രെഷറർ ഡോ.വിനോദ് ശാമുവേലിന് നൽകി സമർപ്പിച്ചു.

Download Our Android App | iOS App

ലൂക്കോസിന്റെ സുവിശേഷവും അപ്പോസ്തല പ്രവർത്തികളും മറ്റ് പതിനൊന്ന് ലേഖനങ്ങളുമാണ് ആദ്യമായി പലാമുവിൽ പ്രസിദ്ധീകരിച്ചത്. സുവി.എസ്.സൂരജ്, ഭാര്യ മിനിമോൾ പ്രസ്തുത ഭാഷക്കാരോടൊപ്പം താമസിച്ച് പരിഭാഷ നിർവഹിക്കുന്നു.വിക്ലിഫ് സിഇഒ സാം മത്തായി,ബൈബിൾ ട്രാൻസ്‌ലേഷൻ ഡിപ്പാർട്മെന്റ് ഹെഡ് റവ.സുനിൽ മാത്യു,വിക്ലിഫ് ഇന്ത്യാ പ്രോജക്ട് കോർഡിനേറ്റർ ധനുഞ്ജയ്,അസ്സോസിയേറ്റ് ഡയറക്ടർ സിജോ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ പലാമു ബൈബിൾ ഗൂഗിൾ ആൻഡ്രോയ്ഡ് അപ്ലിക്കേഷൻ തയ്യാറാകും. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യാൻ കഴിയും.

-ADVERTISEMENT-

You might also like
Comments
Loading...