ലേഖനം: ഉത്തമ നിക്ഷേപം

ബ്ലെസ്സണ്‍ ജോണ്‍, ഡല്‍ഹി

ന്ന് വളരെ പ്രതീക്ഷകളോട് ആണ് നാം നമ്മുടെ ഭാവിയെ പ്ലാൻ ചെയ്യുന്നത്. തങ്ങളെ കുറിച്ചും കുഞ്ഞുങ്ങളെ കുറിച്ചും വളരെ കണക്കുകൾ കൂട്ടി ജീവിക്കുന്നവരെ നമ്മുക്ക് ചുറ്റും കാണുവാൻ കഴിയും.
അല്ലെങ്കിൽ നാമോരോരുത്തരും
അങ്ങനെ ആകുന്നു വളരെ നല്ല കാര്യമാണ്.എന്നാൽ വചനപ്രകാരം ഇതിനെപരിശോധിക്കുമ്പോൾ .

Download Our Android App | iOS App

വചനം പറയുന്നു .
സദൃശ്യവാക്യങ്ങൾ 16:3 നിന്റെ പ്രവൃത്തികളെ യഹോവെക്കു സമർപ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.

post watermark60x60

സമർപ്പണം,ദൈവസന്നിധിയിൽ ദൈവം ഡിമാണ്ട് ചെയുന്ന പ്രഥമ വിഷയമാണ്‌ . പണ്ട് ഉള്ള ആളുകളെ പുതിയ ജനറേഷൻ പഴമക്കാർ
എന്ന് പറയുമ്പോൾ.ആ പഴമക്കാർ എത്രെയോ ദൈവീക ദർശനം ലഭിച്ചവർ ആയിരുന്നു എന്ന്, ഇന്ന് കുഞ്ഞുങ്ങൾ ചോദിക്കുന്നതിനു മുന്പ് വാങ്ങി കൊടുക്കുന്ന പുതിയ ജനറേഷൻ ഡാഡി മമ്മിമാരും അറിഞ്ഞിരിക്കുന്നത് നന്നാകും.
ഒരു പുതിയ കുപ്പായം വേണമെന്ന് അപ്പനോട് പറഞ്ഞാൽ അപ്പൻ പറയും പ്രാർത്ഥിക്കുക .
പ്രാർത്ഥിക്കുക എന്ന് അപ്പൻ പറയുമ്പോൾ ആ കുഞ്ഞിന് ദൈവവുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുവാൻ പിതാവ് വഴിയൊരുക്കുകയാണ് ചെയുന്നത്.
അവിടെയൊരു സമർപ്പണത്തിനു
അത് കാരണമാവുന്നു എന്ന് കാണുവാൻ കഴിയും.

അന്ന് ഭൗതീക നിക്ഷേപങ്ങൾ
ഉപരി പിതാക്കന്മാർ സ്വർഗ്ഗീയ നിക്ഷേപത്തിൽ അധികം ശ്രദ്ധിച്ചിരുന്നു.എന്നാൽ ഇന്ന് ഭൗതീക നിഷേപങ്ങൾ കൂടുന്നതിനാൽ സ്വർഗ്ഗീയ നിക്ഷേപങ്ങൾ കുറഞ്ഞു പോകുന്നില്ലയോ ?

മത്തായി 6:20 പുഴുവും തുരുമ്പും കെടുക്കാതെയും കള്ളന്മാർ തുരന്നു മോഷ്ടിക്കാതെയുമിരിക്കുന്ന സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ.

സ്വർഗ്ഗത്തിലുള്ള നിഷേപങ്ങളെ നമ്മുടെ കുഞ്ഞുങ്ങളെ കാണിക്കുവാൻ കഴിയാതെ പോകരുത് .

1 തിമൊഥെയൊസ് 6:17 ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല,
നമുക്കു സകലവും ധാരാളമായി അനുഭവിപ്പാൻ തരുന്ന ദൈവത്തിൽ നിഷേപം വയ്പ്പാനും നാം ശ്രദ്ധിക്കേണം.

പഴമകാരായ നമ്മുടെ പിതാക്കന്മാർ ശരിയായ രീതിയിൽ നിഷേപിച്ചത് കൊണ്ടാണ് ഇന്ന് ചോദിക്കുന്നതിനു മുന്പ് വാങ്ങികൊടുക്കുവാൻ നമ്മൾ ഉള്ളത് ,നമ്മുക്കുള്ളത് .

ദൈവസന്നിധിയിൽ ഒരു
സമര്പ്പണം ഉണ്ട് നിന്റെ വഴികളിൽ നിന്റെ പ്രവർത്തിയിൽ ,എങ്കിൽ വചനം വാഗ്ദ്വാത്തം ചെയ്യുന്നു. “നിന്റെ ഉദ്ദേശങ്ങൾ സാധിക്കും.” ദൈവസന്നിധിയിൽ തലമുറകൾക്ക് വേണ്ടി കരുതുമെങ്കിൽ അല്ലെങ്കിൽ നിഷേപിക്കും എങ്കിൽ തലമുറകളുടെ മേൽ ആ നിഷേപം ഇരിക്കും.അത് ദൈവം മറന്നുകളയാത്ത ഒരു നിഷേപം ആയിരിക്കും .
യെഹോവയുടെ വിശ്വസ്തത തലമുറ തലമുറയോളം കൂടിരിക്കുന്നുവല്ലോ.

അബ്രഹാം ഉല്പത്തി 12:8 അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു.എന്നാൽ തലമുറ മാറി, പിതൃഭവനത്തിൽ നിന്ന് ഓടിപോകുന്ന യാക്കോബിന് അബ്രഹാമിന് കൊടുത്ത വാഗ്ദ്വാത്തം പുതുക്കുന്നു . മറ്റൊരു ബെഥേൽ ദൈവം അബ്രഹാമിന്റെ തലമുറയെ ഓർക്കുവാൻ ബന്ധം ദൃഢമാക്കുവാൻ കാരണമാവുന്നു
ഉല്പത്തി 35:15 ദൈവം തന്നോടു സംസാരിച്ച സ്ഥലത്തിന്നു യാക്കോബ് ബേഥേൽ എന്നു പേരിട്ടു.

ബേഥേൽ വീണ്ടും ദൈവസന്നിദിയിൽ അബ്രഹാമിന്റെ തലമുറയെ അടുപ്പിക്കുന്ന സ്ഥലമായി തീർന്നു. യാക്കോബ് അനേകം ആടും ആളും നേടിയെങ്കിലും യഥാര്ത്ഥമായ നിഷേപം തന്റെ പിതാവിന്റെ നിഷേപം നേടുന്നത് തന്റെ പിതാവായ അബ്രഹാം തന്റെ പ്രവർത്തിയെ സമർപ്പിച്ച ബെഥേലിൽ ആണെങ്കിൽ ബേഥേൽ യാക്കോബിന് തന്റെ പിതാവിന്റെ നിഷേപം ലഭിക്കുന്നിടം ആയിത്തീരുന്നു.

ഉല്പത്തി35:11 ദൈവം പിന്നെയും അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ സന്താനപുഷ്ടിയുള്ളവനായി പെരുകുക; ഒരു ജാതിയും ജാതികളുടെ കൂട്ടവും നിന്നിൽനിന്നു ഉത്ഭവിക്കും; രാജാക്കന്മാരും നിന്റെ കടിപ്രദേശത്തുനിന്നു പുറപ്പെടും.
35:12 ഞാൻ അബ്രാഹാമിന്നും യിസ്ഹാക്കിന്നും കൊടുത്തദേശം നിനക്കു തരും; നിന്റെ ശേഷം നിന്റെ സന്തതിക്കും ഈ ദേശം കൊടുക്കും എന്നു അരുളിച്ചെയ്തു.

നമ്മുടെ തലമുറകള്ക്ക് വേണ്ടി എന്താണ് നാം നിക്ഷേപിക്കുന്നത്
ദൈവവുമായി ഒരു ബന്ധം നമ്മുടെ തലമുറയ്ക്ക് ഉണ്ടാക്കികൊടുക്കുവാൻ കഴിയുന്നു എങ്കിൽ അത് അവർക്ക് കൊടുക്കുന്ന ഏറ്റവും മഹത്തായ നിക്ഷേപം ആകും.

-ADVERTISEMENT-

You might also like
Comments
Loading...