125- മത് മാരാമണ്‍ കണ്‍വെന്‍ഷന് ഭക്തിനിർഭരമായ തുടക്കം

മാരാമൺ: മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘത്തിന്റെ ക്രമീകരണത്തിൽ നടന്നു വരുന്ന മാരാമൺ കൺവൻഷൻ 125 -വർഷം പിന്നിടുകയാണ്‌. ഈ വർഷത്തെ കൺവൻഷൻ ശതോത്തര രജതജൂബിലി കൺവെൻഷനായി കൊണ്ടാടുകയാണ്‌. ഇന്ന് ഉച്ചക്ക്‌ 2.30 നു മാർത്തോമ്മാ സഭ പരമാധ്യക്ഷൻ അധ്യക്ഷൻ അഭിവദ്യ ഡോ ജോസഫ് മാർത്തോമ്മാ മെത്രാപോലിത്ത ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസംഗ സംഘം പ്രസിഡന്റ്‌ അഭിവദ്യ യുയാക്കീം മാർ കുർലോസ്സ്‌ തിരുമേനി യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.

post watermark60x60

കോഴഞ്ചേരിക്ക്‌ സമീപം മാരാമൺ പമ്പാ നദിയിലെ മണൽപരപ്പിൽ തയ്യാറാക്കിയ പന്തലിൽ ആണ് കൺവൻഷൻ നടത്തി വരുന്നത്. പരിസ്ഥിതി സൗഹാർദ്ധ ക്രമീകരണങ്ങളാണ് നടപ്പാക്കി വരുന്നത്.
സഭയിലെ ബിഷപ്പുമാരെ കൂടാതെ ആർച്ചു ബിഷപ്പ് കെയ് മാരി ഗോഡ്സർവത്തി( ഓസ്‌ട്രേലിയ ) ബിഷപ്പ് ഡിനോ ഗബ്രിയേൽ (ദക്ഷിണാഫ്രിക്ക )റവ ഡോ മോണോ ദീപ് ഡാനിയേൽ (ദൽഹി) റവ ഡോ ജോൺ സാമുവേൽ (ചെന്നൈ ) എന്നിവരാണ് മുഖ്യ പ്രസംഗകർ.

ഫെബ്രുവരി 16 വരെ നടത്തപ്പെടുന്ന കൺവൻഷനിൽ എക്യൂമിനിക്കൽ സമ്മേളനം, വനിതാ സമ്മേളനം, യുവജന യോഗങ്ങൾ, സാമൂഹീക തിൻമകൾക്കെതിരെ ഉള്ള യോഗം, കുഞ്ഞുങ്ങൾക്കായുള്ള പ്രത്യേക മീറ്റിങ്ങുകൾ തുടങ്ങിയവ ക്രമീകരിച്ചിരിക്കുന്നു.
15 തീയതി രാവിലത്തെ യോഗം ശതോത്തര രജതജൂബിലി സമാപന സമ്മേളനമായി ക്രമീകരിച്ചിരിക്കുന്നു.
കൺവൻഷനോടെ അനുബന്ധിച്ച് 16 നെ ഞായറാഴ്ച രാവിലെ ചിറയറമ്പ്, മാരാമൺ, കോഴഞ്ചേരി പള്ളികളിൽ വിശുദ്ധ കുർബാനയും ക്രമീകരിച്ചിരിക്കുന്നു.

Download Our Android App | iOS App

Photo Courtesy: Abba News

-ADVERTISEMENT-

You might also like