ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ആരാധന സ്വാതന്ത്ര്യം നല്കുന്നുണ്ട്: രമേശ് ചെന്നിത്തല

പറന്തൽ: ഇന്ത്യൻ ഭരണഘടന ഓരോ പൗരനും ആരാധന സ്വതന്ത്ര്യം നല്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചു. ദൈവ വിശ്വാസികളായ സമൂഹത്തെ ആർക്കും തകർക്കാനാവില്ല. ക്രിസ്തുവിലുള്ള വിശ്വാസം സമൂഹത്തിൽ സമാധാനം സൃഷ്ടിക്കും. പറന്തലിൽ നടന്ന അസംബ്ലീസ് ഓഫ് ഗോഡിന്റെ ജനറൽ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

post watermark60x60

കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു , എം.പി ആന്റോ ആന്റണി ഉൾപ്പടെ ഉള്ള നേതാക്കൾ രമേശ്‌ ചെന്നിത്തലയോടൊപ്പം ആശംസകൾ അറിയിച്ചു.

-ADVERTISEMENT-

You might also like