ഏ.ജി കൺവൻഷൻ ഗ്രൗണ്ട് യഥാർത്ഥമാക്കാൻ പ്രയത്നിച്ച ഷോബിയ്ക്കും കുഞ്ഞുമോനും സഭയുടെ ആദരവ്

തയ്യാറാക്കിയത്: ഫിന്നി കാഞ്ഞങ്ങാട്

അടൂർ: ഏ.ജി കൺവൻഷൻ ഗ്രൗണ്ട്    യാഥാർത്ഥ്യമാക്കാൻ  പ്രയത്നിച്ചവരിൽ മറക്കാൻ കഴിയാത്ത രണ്ടു പേരാണ് കൊടുമൺ ഏ.ജി സഭാഗംങ്ങളായ ബ്രദർ. സോബി  ബാലനും മണ്ണിൽ കുഞ്ഞുമോനും. കൺവൻഷൻ ഗ്രൗണ്ടിന്റെ പ്രവർത്തനം ആരംഭിച്ചതു മുതൽ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകുവാൻ രാവും പകലുമില്ലാതെ അധ്വാനിച്ചവരാണ് ഇരുവരും.

post watermark60x60

കോൺട്രാക്റ്ററുമാരായി പ്രവർത്തിക്കുന്ന ഇരുവരും സഭയുടെയും യുവജനപ്രസ്ഥാനങ്ങളുടെയും പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്നവരുമാണ്. ഇത്തരത്തിൽ പ്രവർത്തിക്കുവാനുണ്ടായ പ്രചോദനം എന്താണന്ന് ചോദിച്ചാൽ ” ദൈവസഭയോടുള്ള സ്നേഹമാണെന്നും ഇത് തങ്ങളുടെ ഉത്തരവാധിത്വമാണെന്നും” ഇരുവരും പുഞ്ചിരിയോടെ പറയുന്നു. ഇരുവരും സഭയുടെ ഉപഹാരം മുഖ്യമന്ത്രി ശ്രീ.പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങി.

-ADVERTISEMENT-

You might also like