ആതിര ജോസ് റൂഹാ മെഗാ ബൈബിൾ ക്വിസ് വിജയി

എഡിസൺ ബി ഇടയ്ക്കാട്

അടൂർ: അടൂർ വെസ്റ്റ് ഡിസ്ട്രിക് പി.വൈ.പി.എ സംഘടിപ്പിച്ച റൂഹാ മെഗാ ബൈബിൾ ക്വിസ് 2020 മത്സരത്തിൽ ആതിര ജോസ് വിജയിയായി.  08. 02. 2020 ൽ നടന്ന രണ്ടാം ഘട്ട മത്സരങ്ങളിൽ പങ്കെടുത്ത അൻപതോളം വരുന്ന മത്സരാർത്ഥികളോടൊപ്പം മത്സരിച്ചാണ് ആതിര ഈ നേട്ടം കൈവരിച്ചത്. ഇടയ്ക്കാട് സ്വദേശി ലീന ഷിബുവിനാണ് രണ്ടാം സ്ഥാനം. ജെസി ബിൻസ്, ബിറ്റി ബിനു, ലിജി രാജൻ എന്നിവർ യഥാക്രമം മൂന്ന് മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങൾ നേടി. 25,000 രൂപയാണ് അതിരയ്ക്ക് ലഭിക്കുന്ന സമ്മാനം. രണ്ടാം സ്ഥാനം നേടിയ ലീന ഷിബുവിന് 15,000 രൂപയും, മൂന്നാം സ്ഥാനം നേടിയ ജെസ്സി ബിൻസിന് 10,000 രൂപയും, നാല്, അഞ്ച് സ്ഥാനങ്ങൾ നേടിയ ബിറ്റി ബിനു, ലിജി രാജൻ എന്നിവർക്ക് യഥാക്രമം 5,000, 2,500 രൂപ വീതവുമാണ് ലഭിക്കുന്നത്. ശനി രാവിലെ 9.30 മുതൽ ആരംഭിച്ച രണ്ടാംഘട്ട മത്സരങ്ങളിൽ മൂന്നു റൗണ്ടുകളാണ് ഉണ്ടായിരുന്നത്.

ജനുവരി 26 ന് ആദ്യ ഘട്ട മത്സരങ്ങൾ ലോക്കൽ യൂണിറ്റുകൾ കേന്ദ്രമാക്കി നടന്നിരുന്നു. 105 പേർ രജിസ്റ്റർ ചെയ്ത ആദ്യ ഘട്ട മത്സരത്തിൽ അതാത് ലോക്കൽ യൂണിറ്റുകളിലെ ആദ്യ 5 സ്ഥാനക്കാർ രണ്ടാംഘട്ട മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി എസ് സി പരീക്ഷ മാതൃകയിൽ നടത്തിയ ആദ്യഘട്ട മത്സരത്തിലെ വിജയികളായ 49 പേരാണ് രണ്ടാംഘട്ടത്തിൽ മാറ്റുരച്ചത്.

ഉല്പത്തി, ദാനിയേൽ, ലൂക്കോസ്, അപ്പോസ്തോല പ്രവർത്തികൾ എന്നീ പുസ്തകങ്ങൾ ആണ് മത്സരത്തിനായി തിരഞ്ഞെടുത്തിരുന്നത്. സെന്റർ തലത്തിൽ നടത്തപെടുന്ന ഏറ്റവും വലിയ ബൈബിൾ ക്വിസ് മത്സരവും, ഏറ്റവും ഉയർന്ന സമ്മാനനത്തുകയും ആണെന്ന പ്രത്യേകത ഈ മത്സരത്തിനുണ്ട്. സമ്മാനാർഹയായ ആതിര ശൂരനാട് ഈസ്റ്റ് സഭാംഗമാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading