പെന്തക്കോസ്ത് സമൂഹത്തിന് ആശങ്കകൾ വേണ്ട; സർക്കാർ ന്യൂനപക്ഷങ്ങൾക്കൊപ്പം: മുഖ്യമന്ത്രി

പറന്തൽ: അടൂർ പറന്തലിൽ നടക്കുന്ന അസ്സംബ്ലിസ് ഓഫ് ഗോഡ് ജനറൽ കൺവെൻഷൻ അവസാന ദിനം വിശുദ്ധ സഭായോഗത്തിൽ മുഖ്യമന്ത്രി പങ്കെടുത്തു. കേരളത്തിലെ വിശ്വാസ സമൂഹത്തിന്റെ പ്രവർത്തനങ്ങൾക്കും അവയുടെ സംരക്ഷണത്തിനും എന്നും കേരള സർക്കാർ പ്രതിജ്ഞാ ബദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ പ്രസംഗത്തിൽ ഓർപ്പിച്ചു. അസ്സെംബ്ലീസ് ഓഫ് ഗോഡ് ജനറൽ കൺവൻഷനിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ട് എന്നും മുഖ്യമന്ത്രി. കേരളത്തിൽ ഉള്ള പെന്തെക്കോസ്തു സമൂഹം എന്നും സംസ്ഥാനത്തിന് അഭിമാനം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പെന്തെക്കോസ്തു സമൂഹം ഒരിക്കലും തിരഞ്ഞെടുപ്പുകളിൽ വിലപേശാറില്ലെന്നും സമ്മർദ്ദരാഷ്ട്രീയത്തിന് പെന്തെക്കോസ്തു സമൂഹം ഒരിക്കലും അടിപെട്ടിട്ടില്ല എന്നുള്ളതും എടുത്തു പറയേണ്ട വസ്തുതയാണ് എന്നും മുഖ്യമന്ത്രി ഓർപ്പിച്ചു. അതിനാൽ പെന്തെക്കോസ്തു സമൂഹത്തിനു ലഭിക്കേണ്ട പരിഗണനകളും ആവശ്യങ്ങളും ഒരിക്കലും നിരാകരിക്കപ്പെടില്ലെന്നുള്ള ഉറപ്പും മുഖ്യമന്ത്രി കൺവൻഷൻ വേദിയിൽ ദൈവമക്കളെ അറിയിച്ചു.

അസ്സംബ്ലീസ് ഓഫ് ഗോഡ് സഭ കേരളത്തിൽ ചെയ്തു പോരുന്ന സാമൂഹിക സേവനങ്ങൾ കേരള സമൂഹം എന്നും നന്ദിയോടെ സ്മരിക്കുമെന്നും മുഖ്യമന്ത്രി തന്റെ മുഖ പ്രസംഗത്തിൽ അറിയിച്ചു.
മുഖ്യമന്ത്രിയെ കൂടാതെ കൊടിക്കുന്നിൽ സുരേഷ് MP, രാജു എബ്രഹാം MLA, വീണ ജോർജ് MLA,    റിബിൻ തിരുവല്ല തുടങ്ങി പാർട്ടി ഭേദമെന്യേ അനേക രാഷ്ട്രീയ പ്രമുഖർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഇന്ന്(09/02/20) നടക്കുന്ന വിശുദ്ധ സഭായോഗത്തോട് കൂടെ കൺവെൻഷനു സമാപനം ആകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.