ശാരോൻ സണ്ടേസ്കൂൾ ഏകദിന സെമിനാർ ഫെബ്രുവരി 21 ന്

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് സൺഡേസ്കൂൾ അസോസിയേഷൻ ജനറൽ കമ്മറ്റിയുടെയും തിരുവനന്തപുരം റീജിയൺ കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ ഏകദിന സെമിനാർ ഫെബ്രുവരി 21 ന് നടത്തപ്പെടുന്നു. രാവിലെ 9:30 മുതൽ 1:30 വരെ ചൂഴമ്പാല കമ്മ്യുണിറ്റി ഹാളിൽ വച്ചാണ് സെമിനാർ നടക്കുന്നത്.

തിരുവനന്തപുരം റീജിയൺ മിനിസ്റ്റർ പാസ്റ്റർ വി.ജെ തോമസ്‌ ഉദ്ഘാടനം ചെയ്യും. “ദുരുപദേശങ്ങൾക്കെതിരെ ബോധവത്കരണം” എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റർ ജെയ്‌സ് പാണ്ടനാട്, പാസ്റ്റർ ജേക്കബ് ജോർജ് എന്നിവർ ക്ലാസുകൾ നയിക്കും. സണ്ടേസ്കൂൾ വിദ്യാർത്ഥികൾക്കും, അദ്ധ്യാപകർക്കും, ശുശ്രൂഷകൾക്കും, ദൈവവമക്കൾക്കും ഏറെ പ്രയോജനമാകുന്ന ഈ സെമിനാറിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading