ജീവൻ പണയം വച്ച് മനു നടത്തിയ ആതുരസേവനത്തിന് പ്രധാനമന്ത്രിയുടെ അംഗീകാരം

ന്യൂഡൽഹി : കൊറോണ വൈറസ് ഭീതിയുമായ് ചൈനയിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാരെ സ്വദേശത്തേക്ക് മടക്കി കൊണ്ടുവരുവാൻ പോയ രണ്ടാമത് വിമാനത്തിലെ മെഡിക്കൽ സംഘത്തിൽ ഉണ്ടായിരുന്ന മലയാളി സാന്നിധ്യമായിരുന്ന മനു ജോസഫിന് പ്രധാനമന്ത്രിയുടെ അംഗീകാരം. ഡൽഹി സഫദർജംഗ് ആശുപത്രിയിലെ നഴ്സിംങ് ഓഫീസറാണ് വയനാടുകാരൻ മനു ജോസഫ്.

post watermark60x60

കൊറോണ ബാധയിൽ മുങ്ങിയ ചൈനയിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിക്കുന്നതിനു മുൻകൈ എടുത്ത മനു ജോസഫിന് ബഹുമാനപെട്ട ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശസ്തി പത്രം കൊടുത്ത്‌ ആദരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രി ഡോക്ടർ ഹർഷ വർദ്ധൻ പ്രധാനമന്ത്രിക്കുവേണ്ടി അഭിനന്ദനപത്രം സമ്മാനിച്ചു.

ലോക രാജ്യങ്ങൾ മലയാളി നഴ്സുമാരെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കുന്നതിന് കാരണം ഇതുപോലെ ജോലിയോടും സമൂഹത്തോടും അർപ്പണ ബോധമുള്ള മനു ജോസഫ്മാരാണ്.

-ADVERTISEMENT-

You might also like