ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ത്രിദിന കൺവെൻഷൻ നടത്തപ്പെടുന്നു

ഷിനു തിരുവല്ല

ദോഹ: ഖത്തറിൽ ഉള്ള ചർച്ച് ഓഫ് ഗോഡ് സഭയിൽ മൂന്ന് ദിനങ്ങൾ കൺവെൻഷൻ നടത്തുവാൻ കർത്താവിൽ തീരുമാനിച്ചിരിക്കുന്നു. ഈ ദിനങ്ങളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കുന്നത് കർത്താവിൽ പ്രസിദ്ധനായ പാസ്റ്റർ എബി കോക്കാട് ആയിരിക്കും.

പ്രസ്തുത കൺവെൻഷൻ ഫെബ്രുവരി 12, 13 തീയതികളിൽ വൈകീട്ട് 7:30 മുതൽ 9:30 വരെയും, 14-ആം തീയതി വൈകീട്ട് 6:30 മുതൽ 9 വരെ അബുഹമൂറിൽ ഐ.ഡി.സി.സി കോംപ്ലക്സിൽ, ബിൽഡിംഗ് നമ്പർ 2, ഹാൾ നമ്പർ 4 -ൽ വച്ച് നടത്തപ്പെടും. ഗാനശുശ്രൂഷകൾക്കു ചർച്ച് ഓഫ് ഗോഡ് ഇൻ ഖത്തർ ക്വയർ നേതൃത്വം നൽകും.

ഈ ദിനങ്ങളിൽ നടത്തപ്പെടുന്ന കൺവെൻഷനിലേക്കു ഖത്തറിൽ ഉള്ള എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ ക്രൈസ്തവ എഴുത്തുപുര ഖത്തർ ചാപ്റ്ററിനെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.