പറന്തൽ ഏ.ജി. കൺവൻഷൻ നഗറിന്റെ ഉദ്ഘാടനത്തോടെ ജനറൽ കൺവൻഷന് തുടക്കമായി

അടൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ചരിത്രത്തിൽ പുതിയ ഒരു അധ്യായത്തിന് നാന്ദി കുറിച്ചുകൊണ്ട് പറന്തൽ ഏ.ജി. കൺവൻഷൻ നഗറിന്റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ്‌ നിർവ്വഹിച്ചു. അനേക പ്രതിസന്ധികളെ ധരണം ചെയ്തു ഇതുവരെ നടത്തിയ ദൈവത്തിന് മഹത്വം കൊടുത്തുകൊണ്ട് ഈ സംരംഭത്തിന് ആത്മാർത്ഥതയോടെ സഹകരിച്ച എല്ലാ വിശ്വാസ സമൂഹത്തോടും നന്ദി അറിയിച്ചു കൊണ്ടാണ് സൂപ്രണ്ട് ഈ ഗ്രൗണ്ട് ദൈവനാമഹത്വത്തിനായി സമർപ്പിച്ചത്. കഴിഞ്ഞ ജനറൽ കൺവൻഷൻ സമാപന സഭായോഗത്തിൽ സൂപ്രണ്ടിന്റെ വിശ്വാസ പ്രഖ്യാപനം യുദ്ധകാലാടിസ്ഥാനത്തിൽ നിറവേറുവാൻ ഇടയായതിൽ അതീവ സന്തോഷത്തിൽ ആണ് സഭാ വിശ്വാസികളും ദൈവദാസന്മാരും. കേരളത്തിലെ ആദ്യ പെന്തക്കോസ്തു സഭയായ അസംബ്ലീസ് ഓഫ് ഗോഡിന്റെ വളർച്ച പ്രതിവർഷം വർധിക്കുന്നതിനാലും പുനലൂരിൽ നടന്നുവന്നിരുന്ന ജനറൽ കൺവൻഷനിലും സംയുക്ത സഭായോഗത്തിലും ജനസാന്ദ്രത ഉൾക്കൊള്ളുവാൻ സാധിക്കാത്തതിനാലും ആണ് എക്സിക്യൂട്ടീവ് കമ്മറ്റി ഇങ്ങനെ ഒരു വിശാല ക്രമീകരണത്തിന് മുൻകൈ എടുത്തത്.

കൺവൻഷൻ നഗറിന്റെ ഉദ്ഘാടന സമ്മേളനത്തിൽ അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക് വി. മാത്യു അധ്യക്ഷത വഹിച്ചു. സെക്രട്ടറി റവ. റ്റി.വി. പൗലോസ്, ട്രഷാർ ഏ. രാജൻ, കമ്മറ്റി അംഗം റവ. എം.എ. ഫിലിപ്പ് എന്നിവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം വഹിച്ചു. മുൻ സൂപ്രണ്ട് റവ. ടി.ജെ. സാമുവൽ, മേഖല ഡയറക്ടർമാർ, സെക്ഷൻ പ്രസ്‌ബിറ്റർമാർ ആയിരക്കണക്കിന് വിശ്വാസികൾ, ഇതര സഭാ നേതാക്കന്മാർ, എം.എൽ.എ.  ചിറ്റയം ഗോപകുമാർ, മറ്റുരാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ, ഈ സമ്മേളനത്തിൽ പങ്കെടുത്തത് ശ്രേദ്ധേയമായി.

പറന്തൽ മൈതാനിയിൽ പടുത്തുയർത്ത പടുകൂറ്റൻ പന്തലിൽ പതിനായിരത്തിൽ പരം വിശ്വാസികളെ ഉൾക്കൊള്ളിക്കാം. ഈ സമ്മേളന സ്ഥലത്തിന്റെ ഉദ്ഘാടനത്തോടെ ഈ വർഷത്തെ ജനറൽ കൺവൻഷനും റവ. പി.എസ്. ഫിലിപ്പ് ഉൽഘാടനം ചെയ്തു. എസ്.ഐ.ഏ.ജി. ജനറൽ സൂപ്രണ്ട് റവ. ഡോ. വി.റ്റി. എബ്രഹാം മുഖ്യ സന്ദേശം നൽകി. ഉത്തര മേഖലാ ഡയറക്ടർ റവ. ബാബു വർഗ്ഗീസ് അധ്യക്ഷൻ ആയിരുന്നു. ഏ.ജി. ഗായക സംഘത്തിനൊപ്പം ഡോ. ബ്ലസ്സൻ മേമനയും വരും ദിനങ്ങളിൽ ഗാനശുശ്രൂഷക്ക് നേതൃത്വം വഹിക്കുന്നു.

രാത്രി സമ്മേളനം, ശുശ്രൂഷക സെമിനാർ, മിഷൻസ് സമ്മേളനം, ഓർഡിനേഷൻ സർവ്വീസ്, സൺണ്ടേ സ്കൂൾ- സി.എ. സമ്മേളനം, പൊതുസഭായോഗം എന്നിവ തുടർന്നുള്ള ദിനങ്ങളിൽ നടക്കും. റവ. ഡോ. പി.സ്. ഫിലിപ്പ്, റവ. ടി.ജെ. സാമുവൽ, റവ. ഡോ. ഐസക് വി. മാത്യു, റവ. ഡോ. ഡി. മോഹൻ, റവ. പോൾ തങ്കയ്യ, റവ. റ്റി.വി. പൗലോസ്, റവ. എ. രാജൻ, റവ. എം.എ. ഫിലിപ്പ്, റവ. എബ്രഹാം തോമസ്, റവ. ജോൺസൺ വർഗ്ഗീസ്, റവ. ജോർജ്ജ്. പി. ചാക്കോ, എന്നീ ദൈവദാസന്മാർ വിവിധ സെക്ഷനുകളിലും സായാഹ്ന സമ്മേളനത്തിലും സന്ദേശം നൽകും. ഞായറാഴ്ച രാവിലെ പത്തുമണിക്ക് സംയുക്ത സഭായോഗത്തിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ പങ്കെടുത്ത്‌ ആശംസ അറിയിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.