ദി പെന്തെക്കൊസ്ത് മിഷൻ തൂത്തുക്കുടി സെന്റർ കൺവൻഷൻ

തൂത്തുക്കുടി: റ്റിപിഎം തൂത്തുക്കുടി വാർഷിക സെന്റർ കൺവൻഷൻ ഫെബ്രുവരി 6 വ്യാഴം മുതൽ 9 ഞായർ വരെ തൂത്തുക്കുടി മില്ലർപുരം മാർക്കറ്റ് ഗ്രൗണ്ടിൽ നടക്കും. വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 ന് കാത്തിരിപ്പ് യോഗവും ശനിയാഴ്ച വൈകിട്ട് 3 ന് യുവജന സമ്മേളനവും കാത്തിരിപ്പ് യോഗവും നടക്കും.

post watermark60x60

വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കും. ചീഫ് പാസ്റ്റർമാരും സെന്റർ പാസ്റ്റർമാരും വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.

ഞായറാഴ്ച രാവിലെ 9 ന് തൂത്തുക്കുടി സെന്ററിലെ 23 പ്രാദേശിക സഭകളുടെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത വിശുദ്ധ സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

You might also like