വിദ്യാർത്ഥിയുടെ മരണത്തിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

വിലങ്ങറ: കഴിഞ്ഞ വെള്ളിയാഴ്ച മരിച്ച വിലങ്ങറ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ ജില്ലാ പോലീസ് മേധാവിക്ക് കത്ത് നൽകി
വെളിയം ടി വി ടി എം സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി വടക്കോട് വീട്ടിൽ ജോൺ കുട്ടിയുടെ മകൻ ജോബ് ജോണാണ് മരിച്ചത്. അടൂർമുക്ക് രെഹബോത്ത് ഐ.പി.സി. സംഭാം​ഗമാണ്.
സ്‌കൂളിൽ പോയ ജോബിനെ വെള്ളിയാഴ്ച കുഴഞ്ഞു വീണതിനെ തുടർന്ന് നാലുമണിയോടെ മീയണ്ണൂർ ആശുപത്രിയിൽ എത്തിച്ചെന്നും മരിച്ചെന്നുമുള്ള വിവരമാണ് ബന്ധുക്കൾക്ക് ലഭിച്ചത്.
എന്നാൽ ജോബിന്റെ ശരീരത്തിൽ മർദനമേറ്റ പാടുണ്ടായിരുന്നെന്നും ജോബിനെ ചില വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിക്കുന്നത് കണ്ടെന്നും ചില സഹപാഠികൾ വെളിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.

post watermark60x60

ജോബിന്റെ പിതാവ് പരസഹായമില്ലാതെ നടക്കുവാൻ കഴിയാത്ത രീതിയിൽ രോഗശയ്യയിലാണ്, മാതാവും ശാരീരിക അസ്വസ്ഥത്തിലാണ്. സഹോദരൻ ജെറി ജോൺ സുവിശേഷവേലയിൽ ആയിരിക്കുന്നു.
ബന്ധുക്കളുടെ പരാതിയിന്മേൽ അടിയന്തര അന്വേഷണം നടത്തണമെന്ന് ജന പ്രതിനിധികളും നാട്ടുകാരും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെട്ടതായി പാസ്റ്റർ ജെറി ജോൺ ക്രൈസ്തവ എഴുത്തുപുരയോടു പറഞ്ഞു.

-ADVERTISEMENT-

You might also like