15-മത് ഫെലോഷിപ്പ് ആശ്രം ചർച്ച് കൺവൻഷൻ നാളെ മുതൽ

ഗുജറാത്ത്: ഫെലോഷിപ്പ് ആശ്രം ചർച്ച് ഓഫ് ഇന്ത്യയുടെ പതിനഞ്ചാമത് വാർഷിക സമ്മേളനം ഫെബ്രുവരി 5 ബുധൻ (നാളെ) മുതൽ 9 ഞായർ വരെ ഫെലോഷിപ്പ് ആശ്രം നഗർ ഡോൾവനിൽ നടക്കും. വടക്കേ ഇന്ത്യയിലെ വലിയ ആത്മീക സമ്മേളനങ്ങളിൽ ഒന്നായ ഡോൾവൻ കൺവൻഷനിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ദൈവമക്കൾ പങ്കെടുക്കും.

പ്രസ്തുത സമ്മേളനങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ. നൂറുദ്ദീൻ മുള്ള, പാസ്റ്റർ. ജേക്കബ് തോമസ്, പാസ്റ്റർ. എം. എസ്. സാമുവേൽ, ഇവാ.ജോൺ തോമസ് പുളിവേലിൽ, ഇവാ. ബാബു ജെയിംസ് എന്നിവർ ദൈവവചന പ്രഘോഷണം നടത്തുന്നു. പാസ്റ്റർ. അയൂബ് മാവച്ചി, പാസ്റ്റർ ലോർഡ്സൻ ആന്റണി, ജസ്വിൻ എന്നിവർ ആരാധനക്ക് നേതൃത്വം നൽകുന്നു. പാസ്റ്റർ സജി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികൾ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading