ജീവിതാനുഭവങ്ങൾ: ദേവപ്രസാദ് നായരുടെ ജീവിതം രൂപാന്തരപ്പെടുത്തിയ സ്വർഗ്ഗീയ ദർശനം | തയ്യാറാക്കിയത് : അലക്‌സ് പൊൻവേലിൽ

സ്വർഗ്ഗീയ ദർശനം രൂപാന്തരപ്പെടുത്തിയവരുടെ ചരിത്രം തിരുവെഴുത്തുകളിൽ പ്രാരംഭം മുതൽക്കേ പ്രകടമാണ് ഏദനിൽ ആദാമിൽ തുടങ്ങി പൂർവ്വ പിതാക്കന്മാരിലും പ്രവാചകരിലും ,പുരോഹിതരിലും, പുതിയനീയമത്തിൽ അപ്പൊസ്തലൻമാരിലും കർത്താവ് അന്ധകാരത്തിൽ നിന്നും അത്ഭുത പ്രകാശത്തിലേക്ക് വേർതിരിച്ച ഏവരിലൂടെയും അത് തുടരുന്നു.
ഇതിൽ ചിലരുടെ അനുഭവങ്ങൾ ക്രിസ്തീയ ചരിത്രത്തിൽ നിർണായക സ്ഥാനം അലംങ്കരിക്കുന്നുവരിൽ ചിലരാണ് ആംഗലേയ ചരിത്രത്തിലേ പ്രധാനികളിൽ ഒരുവനായ വില്ല്യം ബൂത്തും ഇങ്ങ് കിഴക്ക് സാധു സുന്ദർസിംഗ്, ഗുൽഷാൻ എസ്ഥേർ ഇവരേ ഒക്കെ രൂപാന്തരപെടുത്തിയത് ഈ ദർശനം തന്നേ ആയിരുന്നു, ഇന്നും സ്വർഗീയ ദർശനം അനേകരെ രൂപാന്തരപ്പെടുത്തുന്നു. ആ കൂട്ടത്തിൽ ഒരുവനാകുവാൻ എന്റെ കർത്താവ് എനിക്കും ഒരവസരം നൽകി.

ജന്മം നൽകിയ മാതാപിതാക്കൾ അറിഞ്ഞു നൽകിയ പേരായിരുന്നുവോ ദേവപ്രസാദ് എന്ന് ഞാൻ ഇന്ന് ചിന്തിക്കുന്നു,ദൈവത്തിന്റെ അരുളപ്പാടു ലഭിച്ചവരെ ദേവന്മാർ എന്ന് പറഞ്ഞിരുന്നു എന്ന് ഒരിക്കൽ കർത്താവ് പറഞ്ഞതു പോലെ (യോഹന്നാൻ 10:35 ) ദൈവത്തിനു പ്രസാദം ഉള്ള ഒരു മകനാകുവാൻ ഇന്നെനിക്കു കഴിഞ്ഞു. വളർത്തി വലുതാക്കിയവർ ഇന്ന് കാലയവനികക്കുള്ളിൽ മറഞ്ഞിരിക്കുന്നു, ജീവിത യാത്രയുടെ മധ്യാഹ്നത്തോടടുക്കുന്ന വേളയിൽ ആണ് ഈ സൗഭാഗ്യം എന്നെ തേടി എത്തുന്നത്, സത്യ ദൈവത്തേ തിരിച്ചറിയുവാനും,അവനു പ്രസാദകരമായ പാതയിൽ ചുവടുകൾ വെക്കുവാനും ഇടയായത്. ദൈവം അയച്ചവനിൽ നാം വിശ്വസിക്കുന്നതത്രേ ദൈവത്തിനു പ്രസാദമായത് (യോഹന്നാൻ 6 : 29) ദേവപ്രസാദ് സത്യ ദൈവത്തിനു പ്രസാദകരമായ ജീവിതം ഇഷ്ടപ്പെടുവാൻ തുടങ്ങിയിട്ട് ഇപ്പോൾ ഏഴുവർഷം പിന്നിടുന്നു.ജീവിതത്തിൽ ആഞ്ഞടിച്ച കൊടുങ്കാറ്റുകളും കഷ്ടതകളും ദൈവം ഈ വിലപ്പെട്ട ദർശനങ്ങളിലേക്കു നയിക്കുന്ന തന്റെ ഇഷ്ട സമയമാക്കി തീർക്കുക ആയിരുന്നു.

പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഐശ്ചീക വിഷയമായി ഡ്രാഫ്റ്റ് മാൻ സിവിൽ തെരഞ്ഞെടുത്തു മുംബൈയിൽ ജോലിയിൽ ആയിരുന്നു, പിന്നീട് ജെൻസിയും ആയുള്ള വിവാഹം. ക്രിസ്തീയ ആചാര പ്രകാരം, ഇത് എന്റെ ഭവനത്തിൽ ഉള്ളവർ എന്നോട് അകലുവാൻ കാരണം ആയി, എങ്കിലും വിദേശത്തേ ജോലിയും വരുമാനവും സാംമ്പത്തീക സഹായങ്ങളും ഒക്കെ അവർക്ക് സ്വീകാര്യം ആയിരുന്നു സ്വന്തമായി കരുതി സ്നേഹിപ്പാനും മാതാപിതാക്കളേ വാർദ്ധക്യ സമയങ്ങളിൽ കരുതുവാനും ദൈവം എനിക്കു കൃപ ചെയ്തു. വിവാഹത്തോടുള്ള ബന്ധത്തിൽ സമുദായ മര്യാദ അനുസരിച്ച് മാമോദീസ സ്വീകരിച്ചു എങ്കിലും ക്രിസ്തു എന്ന ലോക രക്ഷിതാവിനെ തിരിച്ചറിയാൻ കഴിയാതെ മദ്യപാനത്തിലും,ലോക ഇംമ്പങ്ങളിലും സ്വാർത്ഥ താത്പര്യത്തോടെ ജീവിച്ചു, ഹൈന്ദവ നായിരുന്ന ഞാൻ മാമോദീസ എന്ന ആചാരം അനുഷ്ഠിച്ചിട്ടും ദൈവത്തോടോ, ദൈവരാജ്യത്തോടോ അടുക്കുവാൻ മാമോദീസ (ശിശുസ്നാനം) എന്ന കർമ്മം കൊണ്ടു പര്യാപ്തമല്ല എന്നും, മാനസാന്തരം സംഭവിച്ച വ്യക്തി (വീണ്ടും ജനനവും )അനന്തരം ക്രിസ്തു വിനോട് ചേരേണ്ടതിനായി ദൈവ കൽപ്പന യാകുന്ന സ്നാനം സ്വീകരിച്ചു വിശുദ്ധി യുടെ പാതയിൽ ജീവന്റെ പാതയിൽ നടക്കുന്ന വർക്കാണ് ദൈവരാജ്യത്തിൽ കടപ്പാൻ കഴിയുന്ന ത് എന്നും, ദൈവം എനിക്ക് പിന്നീട് മനസ്സിലാക്കി തന്നു. അല്ലാതെ മാമോദീസ എന്നത് കേവലം സമുദായ രജിസ്റ്ററിൽ പേരുചേർക്കാം എന്നതിനുവേണ്ടി മാത്രം ആണ്., പിന്നീട് മകൾ അഞ്ചലി ജനിച്ചു അത് ഞങ്ങളുടെ സന്തോഷം ഇരട്ടി ആകുന്നതിനു കാരണം ആയി, എന്നാൽ എല്ലാ സന്തോഷവും അവസാനിക്കുവാൻ അധികം കാലം വേണ്ടി വന്നില്ല.

മുംബൈയിലേ പതിവുപോലെ ഒരു പ്രഭാതം ഓഫീസിൽ എത്തിയപ്പോൾ ആരംഭിച്ച തലവേദന അസഹനീയമായപ്പോൾ ഒരുവിധം വീട്ടിൽ എത്തി പതിവിലും നേരത്തേ എത്തിയത് കൊണ്ട് ഭാര്യ ആകെ പരിഭ്രമിച്ചു വേദന അപ്പോഴേക്കും അസഹനീയമായി മാറിയിരുന്നു ക്രമേണ ഓർമ്മ നഷ്ടപ്പെട്ടു, പരസ്പരം ബന്ധമില്ലാതെ സംസാരിക്കുന്ന മാനസിക വിഭ്രാന്തിനിറഞ്ഞ അനുഭവം, ബാത്റൂം പോലും എവിടെ ആണെന്ന് ഓർത്തെടുക്കാൻ കഴിയാത്ത അവസ്ഥ. ആകെ പരിഭ്രമിച്ചു പോയ എന്റെ ഭാര്യയോട് സഹോദരൻ പറഞ്ഞു എങ്ങനെ എങ്കിലും നാട്ടിൽ എത്തിക്കൂ തുടർ ചികിത്സ ഇവിടെ നടത്താം എന്ന്.അങ്ങനെ ഫ്ലൈറ്റിൽ ഒരുവിധം നാട്ടിൽ എത്തി,സ്ട്രെച്ചറിലാണ് ഭാര്യ യുടെ സഹോദരിയുടെ ഭവനത്തിൽ എത്തുന്നത്,ഇവിടെ യും ഒരു ദൈവപ്രവൃത്തി നടന്നു, അന്ന് ഭാര്യയുടെ ജ്യേഷ്ഠ സഹോദരിയുടെ ചർച്ചിന്റെ കോട്ടേജ് മീറ്റിങ് പാസ്റ്ററുടെ ഭവനത്തിൽ ആണ് ക്രമീകരിച്ചിരുന്നത്, മുൻപ് ഭാര്യയുടെ ഇളയ സഹോദരിയുടെ വിവാഹ ദിവസം ഇതേ പാസ്റ്റർ തന്നെ എന്നോട് സുവിശേഷം പറയുവാൻ ശ്രമിച്ചിരുന്നു അന്ന് മദ്യ പിച്ചിരുന്ന ഞാൻ കേൾക്കാൻ ഒട്ടും മനസ്സില്ലാതെ നിങ്ങൾ പെന്തക്കോസ്ത് കാർക്ക് ആളേകൂട്ടാൻ വേറെ പണി ഒന്നും ഇല്ലേ എന്ന് പറഞ്ഞ് ശകാരം ചൊരിഞ്ഞ അതേ ദൈവദാസന്റെ അരികിലേക്ക് ദൈവം വീണ്ടും എന്നേ സ്ട്രെച്ചറിലാണ് എത്തിക്കുന്നത്. തന്റെ ഭവനത്തിൽ നടക്കേണ്ടതായ പ്രാർത്ഥന രണ്ടാം നിലയിൽ ഉള്ള സഹോദരിയുടെ ഭവനത്തിലേക്ക് മാറ്റുകയായിരുന്നു , അന്ന് രാത്രിയിലേ പ്രാർത്ഥനക്കുശേഷം രാവിലെ എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ അവിടെ വേണ്ട തുപോലെ പരിശോധിച്ച് അസുഖം കണ്ടെത്താൻ വൈകിയതിനാൽ അവിടെ നിന്നും തുടർന്ന് ലിസ്സി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വളരെ വേഗം എന്നേ ഓപ്പറേഷനു വിധേയനാക്കി.

തുടർന്നുള്ള മൂന്നു ദിനരാത്രങ്ങൾ എന്റെ ജീവിതത്തിലേ വഴിത്തിരിവിനുകാരണം ആയി.തലയിൽ വെള്ളം കെട്ടി നിൽക്കുന്നതിനാലും, തലക്കുള്ളിൽ മുഴകളുള്ളതിനാലും ഡോക്ടർ ജോൺസൺ എന്നേ ഓപ്പറേഷനു വിധേയനാക്കി, അതേതുടർന്നുണ്ടായ അപസ്മാരം നിമിത്തം, എന്നേ വെന്റിലേറ്ററിലേക്ക് മാറ്റി ആ സമയം ഏന്റെ ആത്മാവ് ഉയർന്നു പോകുവാൻ തുടങ്ങി സ്വർഗകവാടത്തിൽ എത്തിയപ്പോൾ ഒരു ദൂതൻ എന്നേ പരിശോധിച്ചു നെറ്റിയിൽ അടയാളം നോക്കിയപ്പോൾ ഇല്ല എന്നു കണ്ടതിനാൽ എന്റെ പ്രവേശനം നിഷേധിച്ചു. തുടർന്ന് ഞാൻ അവിടെ തന്നെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ ഭയനകമായ നിലവിളി, എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവരുടെ ദീനരോദനം എന്റെ ചെവിയിൽ മുഴങ്ങി ഞാൻ അടുത്ത് ചെന്ന് നോക്കുമ്പോൾ വളരെ വിസ്തൃതമായ ഒരു കുളം പക്ഷെ വെള്ളത്തിനുപകരം ആളി കത്തുന്ന അഗ്നി, അയ്യോ, അയ്യോ എന്ന് നിലവിളിക്കുന്ന ജീവനുള്ള മനുഷ്യർ,ഏറെ ഭയനകമായ കാഴ്ച,എനിക്ക് ഒന്നും മനസ്സിലായില്ല, അതുവര ബൈബിൾ വായിച്ചിട്ടില്ലാത്ത എനിക്ക് അത് തിരിച്ചറിയാൻ കഴിഞ്ഞില്ല, ഈ സമയം ഹോസ്പിറ്റലിൽ സന്ദർശകരെ അനുവദിക്കുന്ന സമയം എന്റെ ഭാര്യ ഉള്ളിൽ വരുമ്പോൾ ഞാൻ കരയുന്നതും, എന്തൊക്കെയോ പറയുന്നു എന്ന് പുറത്ത് വന്നു പറയുംമ്പോൾ ആ സമയം അവിടെ ഉണ്ടായിരുന്ന ഒരു പാസ്റ്റർ പറഞ്ഞു ഇത് ദർശനം കാണുന്നതാണ് എന്ന്. പിന്നീട് ഞാൻ കാണുന്നത് വെളുത്ത വസ്ത്രം ധരിച്ച് വെളുത്ത മുടിയുള്ള ഒരാൾ ഞാൻ പുറകിൽ നിന്നാണ് കാണുന്നത് എന്റെ അരികെ വന്നു എന്നേ ചേർത്ത് പിടിച്ചിട്ട് പറഞ്ഞു മകനെ ഞാനാ നിന്റെ പിതാവ് നിനക്ക് എന്തും വേണം ഞാൻ പറഞ്ഞു എനിക്ക് എന്റെ മകളേ കാണണം, എങ്കിൽ നീ പൊക്കോളു എന്ന് പറഞ്ഞു അങ്ങനെ ഞാൻ കണ്ണുതുറന്നു,അപ്പോഴേക്കും മൂന്നു ദിവസങ്ങൾ പിന്നിട്ടിരുന്നു പിന്നീട് എനിക്ക് മനസ്സിലായി ഞാൻ കണ്ടത് സ്വർഗീയ ദർശനവും എന്നോട് പൊയ്കൊള്ളാൻ പറഞ്ഞയച്ചത് കർത്താവാണെന്നും, അങ്ങനെ പാപിയായിരുന്ന എനിക്ക് ദൈവം ഒരവസരം കൂടി നൽകി.19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ജീവിച്ചിരുന്ന രക്ഷാ സൈന്യത്തിന്റെ സ്ഥാപകൻ വില്ല്യം ബൂത്തിന്റെ അനുഭവം നശിക്കുന്ന പാപികളുടെ നിലവിളി കേട്ട് ഭയപ്പെട്ടു പോയ തനിക്ക് ഒരവസരം നൽകി ഭൂമിയിലേക്ക് അയച്ച തുപോലെ ഏനിക്കും എന്റെ കർത്താവ് ഒരവസരം നൽകി ഭൂമിയിലേക്ക് അയച്ചു, തുടർന്ന് സനാനം ,കൂട്ടായ്മ ഈ കാര്യങ്ങൾ ഒക്കെ കർത്താവ് ദർശനത്തിലൂടെ ഞങ്ങളോടിടപെട്ട് പിന്നീട് അവിടേക്ക് ഞങ്ങളേ നടത്തി, എനിക്ക് പരിപൂർണ്ണ സൗഖ്യവും, നഷ്ടപ്പെട്ട ഓർമ്മശകതിയും കർത്താവ് തിരികെ നൽകി ഇന്ന് കുടുംബ മായി ഞങ്ങൾ കർത്താവിനേ ആരാധിക്കുകയും അവസരം ലഭിക്കുന്ന പോലെ കർത്താവിന്റെ സാക്ഷ്യം ആയി പോകുവാനും രോഗസൗഖ്യവും ആരോഗ്യ വും നൽകി എന്നെ വിടുവിച്ച കർത്താവിന്റെ നാമത്തിൽ പ്രാർത്ഥിക്കുവാനും ഈ എളിയവനേ കർത്താവ് അയക്കുന്നു. ക്രിസ്ത്യാനിയായി എന്ന ഏക കാരണം നിമിത്തം, മാനുഷീകമായ നിലയിൽ സ്വന്ത ബന്ധുക്കൾ അകറ്റി നിറുത്തുകയും ,അർഹമായത് നിഷേധിക്കയും ഒക്കെ ചെയ്തെങ്കിലും, ഇന്ന് ഞാൻ പ്രാപിച്ച രക്ഷയുടെ സന്തോഷത്തിനുമുൻപിൽ അതൊക്കെ ചവറ് എന്നെണ്ണുവാനും അകറ്റി നിറുത്തിയവരെ ഹൃദയപൂർവ്വം ചേർത്തുനിറുത്തി അവരെ സ്നേഹിക്കുവാനും അവർക്കായി പ്രാർത്ഥിക്കുവാനും ഇന്ന് എനിക്ക് കഴിയുന്നെങ്കിൽ അത് എന്റെ കഴിവല്ല എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന ദൈവകൃപ ഒന്നു മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു.

കർത്താവിന്റെ കൃപയാൽ നവമാദ്ധ്യമങ്ങളിലൂടെയും മറ്റും സുവിശേഷ സത്യങ്ങളും, എന്റെ അനുഭവ സാക്ഷ്യവും പങ്കുവെക്കാൻ അവസരം ലഭിക്കുന്നു അവരിൽ ചിലർ സ്നാനപെടുവാനും ക്രിസ്തു വിന്റെ സാക്ഷ്യം വഹിച്ചു ജീവിക്കുന്നു . അവന്റെ മഹിമ കണ്ട സാക്ഷിയായ് ,തന്റെ പൂർണമായ ഹിതം തിരിച്ചറിഞ്ഞു അത് നിറവേറ്റി മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നു ഞങ്ങൾ ക്കുവേണ്ടി നിങ്ങളുടെ വിലയേറിയ പ്രാർത്ഥന ആവശ്യം ആണ്. കർത്താവ് എല്ലാവരേയും അനുഗ്രഹിക്കട്ടെ

(തയ്യാറാക്കിയത് .
അലക്‌സ് പൊൻവേലിൽ.)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.