ഐ.പി.സി ഇടുക്കി നോർത്ത് സെന്റർ കൺവൻഷന് അനുഗ്രഹീത തുടക്കം
അടിമാലി: ഐ.പി.സി ഇടുക്കി നോർത്ത് സെന്റർ കൺവൻഷന് ഇന്നുമുതൽ തുടക്കമായി. 16 വരെ യോഗങ്ങൾ നടത്തപ്പെടും. അടിമാലി ലൈബ്രറി റോഡ്, ടാജ് ഓഡിറ്റോറിയത്തിൽ വച്ചാണ് യോഗങ്ങൾ നടക്കുന്നത്.

ഐ.പി.സി ഇടുക്കി നോർത്ത് സെന്റർ മിനിസ്റ്റർ പാസ്റ്റർ ജോയി പെരുമ്പാവൂർ ഉദ്ഘാടനം ചെയ്തു. ഈ യോഗങ്ങളിൽ കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ ബാബു ചെറിയാൻ(പിറവം), പാസ്റ്റർ വിൽസൺ ജോസഫ്(ഐ.പി.സി ജനറൽ വൈസ് പ്രസിഡന്റ്), പാസ്റ്റർ സി.സി എബ്രഹാം(ഐ.പി.സി കേരളാ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്), പാസ്റ്റർ ഗോപിനാഥൻ ആചാരി എന്നിവർ ദൈവവചനം സംസാരിക്കും. പാസ്റ്റർ അനിൽ അടൂർ, ഫ്‌ളവി ഐസക് എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.

- Advertisement -

Comments are closed.