ഏ.ജി. കടപ്പ കൺവൻഷന് ഇന്ന് സമാപ്തി

തേവലക്കര: അസംബ്ലീസ് ഓഫ് ഗോഡ് കാരുനാഗപ്പള്ളി സെക്ഷനിലുള്ള കടപ്പ ഏ. ജി. സഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ത്രിദിന സുവിശേഷ മഹായോഗത്തിന് ഇന്ന് സമാപ്തി. ആറ്റുപുറം ഏ. ജി. നഗറിൽ ജനുവരി 31 നു ആരംഭിച്ച സമ്മേളനം കരുനാഗപ്പള്ളി സെക്ഷൻ പ്രസ്‌ബിറ്റർ റവ. അലക്സാണ്ടർ ശാമുവേൽ ഉദ്ഘാടനം ചെയ്തു.

സുവിശേഷ പ്രാസംഗികരായ റവ. ഷാജി. എം. പോൾ(വെണ്ണിക്കുളം), റവ. എബി. എബ്രഹാം(പത്തനാപുരം) എന്നിവർ കഴിഞ്ഞ ഇരുദിനങ്ങളിലും മുഖ്യ സന്ദേശങ്ങൾ നൽകി. ഇന്ന് രാത്രി ഏ.ജി. മലയാളം ഡിസ്ട്രിക്ട് മുൻ സൂപ്രണ്ട് റവ. ടി. ജെ. സാമുവൽ മുഖ്യ സന്ദേശം നൽകും. അനുഗ്രഹീത ഗായകൻ പാസ്റ്റർ സോളമനും സംഘവും നയിക്കുന്ന സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.