ഇന്ത്യ ദൈവസഭ സെൻട്രൽ ഈസ്റ്റേൺ റീജിയണൽ ഹെഡ് ഓഫീസ് ഉദ്ഘാടനം നാളെ

അനീഷ് വലിയപറമ്പിൽ (മീഡിയാ കോർഡിനേറ്റർ)

കൊൽക്കത്ത: ഇന്ത്യ ദൈവസഭയുടെ സെൻട്രൽ ഈസ്റ്റേൺ റീജിയണിന്റെ പുതിയതായി നിർമ്മിച്ച ഓഫീസ് കോംപ്ളക്സ് സമർപ്പണ ശുശ്രൂഷയും സ്തോത്രപ്രാർത്ഥനയും നാളെ ( ഫെബ്രുവരി 3)രാവിലെ 10മണിയ്ക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആന്റേഴ്സൺ നിർവഹിക്കും. റീജിയണൽ ഓവർസീയർ റവ.ബെന്നി ജോൺ അദ്ധ്യക്ഷത വഹിക്കും.

13 സംസ്ഥാനങ്ങളായി 24ലധികം ഭാഷക്കാരുടെ ഇടയിൽ കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ ഈസ്റ്റേൺ റീജിയന്റെ നേതൃത്വത്തിൽ 2017 ജൂലൈ 1 മുതൽ 7 വരെ നടന്ന ഉപവാസപ്രാർത്ഥനയിൽ ദൈവാത്മപ്രേരണയാൽ എടുത്ത തീരുമാനത്തിന്റെ സാക്ഷാത്ക്കാരമാണ് ഇവിടെ പൂർത്തിയായിരിക്കുന്നത്.
നിലവിൽ അതുവരെ ഉപയോഗിച്ചു വന്നിരുന്ന കെട്ടിടത്തിന്റെ ഭിത്തികൾക്കും തൂണുകൾക്കും നാശം സംഭവിച്ചതിനാൽ താമസവും ബൈബിൾ സ്കൂൾ ക്രമീകരണങ്ങളും അല്പമല്ലാത്ത ക്ലേശകരമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്.500രൂപയുടെ ആദ്യസംഭാവനയായി തുടക്കം കുറിച്ച നിർമ്മാണ പദ്ധതി സ്വദേശത്തും വിദേശത്തും ഉളള അനേകം ദൈവദാസന്മാരുടേയും ദൈവമക്കളുടേയും സഭകളുടെയും അദ്ധ്വാനത്തിന്റെയും പ്രാർത്ഥനയുടെയും ഫലമാണ്.

നാലു നിലകളിലായി പണി കഴിപ്പിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട്ഫ്ലോറിൽ സ്നാനകുളവും,പ്രാർത്ഥനാമുറിയം പാർക്കിങ്ങ് സൗകര്യങ്ങളും ഒരിക്കിയിരിക്കുന്നു.ആദ്യനിലയിൽ റീജിയണൽ ഓവർസീയറുടെ ഔദ്യോഗിക വസതിയും രണ്ടാം നില അഡ്മിനിസ്ട്രേഷൻ ബ്ലോക്കും ഗസ്റ്റ് റൂമുകളും ക്രമീകരിച്ചിരിക്കുന്നു.മൂന്നാം നിലയിൽ ബൈബിൾ സ്കൂൾ ഹോസ്റ്റൽ സൗകര്യങ്ങളും കോൺഫ്രൻസ് ഹോളും ഒരിക്കിയിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.