പ്രാർത്ഥനക്കായി: പാസ്റ്റർ അലക്സ് ജോണും കുടുംബവും അപകടത്തിൽപ്പെട്ടു

റാന്നി: നെല്ലിക്കമണ്ണ് ഐ.പി.സി സഭാ ശുശ്രൂഷകൻ പാസ്റ്റർ അലക്സ് ജോണും മകളും ഏഴുമറ്റൂരിൽ വച്ച് വാഹനാപകടത്തിൽപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന കാർ ഇന്ന് വൈകിട്ട് ഏഴുമറ്റൂരിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇളയ മകൾ അക്സയെ ഗുരുതര പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേപ്പിച്ചിരിക്കുന്നു. പൈതലിന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ഏവരുടെയും പ്രാർത്ഥന ക്ഷണിക്കുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു സഹോദരനും തലയ്ക്ക് മുറിവുകളുണ്ട്. ദൈവദാസനും ആശുപത്രിയിൽ അഡ്മിറ്റാണ്. ദൈവജനം പ്രാർത്ഥിക്കുക.

-ADVERTISEMENT-

You might also like