അധികാരമുള്ളവന്റെ സാന്നിധ്യം അനിവാര്യം : ജെ പി വെണ്ണിക്കുളം, ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം നടന്നു

മസ്കറ്റ് : വിമർശകരുടെ വായടക്കാൻ  അധികാരമുള്ളവന്റെ സാന്നിധ്യം അനിവാര്യമാണെന്നും, പ്രവർത്തനങ്ങളിലൂടെ പ്രയോജനം ലഭിക്കുന്ന ന്യൂനപക്ഷത്തെയാണ് ശ്രദ്ധിക്കേണ്ടതെന്നും ക്രൈസ്തവ എഴുത്തുപുര ജനറൽ ജോ. സെക്രട്ടറി പാസ്റ്റർ ജെ പി വെണ്ണിക്കുളം. ക്രൈസ്തവ എഴുത്തുപുര ഒമാൻ ചാപ്റ്റർ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. യേശു കർത്താവിന്റെ അത്ഭുത പ്രവർത്തികളിൽ ശ്രദ്ധേയമായ പക്ഷവാത രോഗിയുടെ സൗഖ്യം പശ്ചാത്തലമാക്കിയായിരുന്നു പ്രഭാഷണം. മെയ് 4ന് മസ്കറ്റ് ഗാല ബിഷപ്പ് ഫ്രഞ്ച് ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായിരുന്നു പാസ്റ്റർ ജെ പി വെണ്ണിക്കുളം.

ചാപ്റ്റർ പ്രസിഡന്റ് ബ്രദർ തോമസ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ബ്രദർ എബി ജോണിന്റെ നേതൃത്വത്തിലുള്ള ഒമാൻ ചാപ്റ്ററിന്റെ സംഗീത വിഭാഗം ഗാനശുശ്രൂഷ നിർവഹിച്ചു. ചാപ്റ്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ ഷാജി കോശി സ്വാഗതവും സെക്രട്ടറി ലുലു ടി ജോൺ നന്ദിയും പറഞ്ഞു. 2024 – 25 വർഷത്തെ ഭാരവാഹികളെ പാസ്റ്റർ ബിനോയ് തോമസ് അനുഗ്രഹിച്ചു പ്രാർത്ഥിച്ചു.  ഇവാ. സ്റ്റെഫി, ഇവാ. സനൽ, പാസ്റ്റർ വർഗീസ് മാത്യൂസ് എന്നിവർ പ്രാർത്ഥന നടത്തി. പാസ്റ്റർ ബിനോയ്, പാസ്റ്റർ ജോബി ദേവസ്യ, പാസ്റ്റർ സജി പള്ളിക്കൽ എന്നിവർ ആശംസ സന്ദേശം നടത്തി.

ഇവാ. നിംസൺ കുര്യൻ വർഗീസ്, ബ്രദർ ഫെയ്ത്ത് എബ്രഹാം എന്നിവർ മുഖ്യാതിഥിയായ പാസ്റ്റർ ജെ പി വെണ്ണിക്കുളത്തിന് മൊമെന്റോ സമ്മാനിച്ചു. രാജ്യത്തിന്റെ വിവിധ ഗവർണറേറ്റുകളിൽ നിന്നായി നിരവധി ശുശ്രൂഷകന്മാരും വിശ്വാസികളും യോഗത്തിൽ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.