20-20 പ്രൊജക്റ്റ്‌കളുമായി പി. സി. ഐ. ഗാന്ധി നഗർ യൂണിറ്റ് പുതിയ വർഷത്തിലേക്ക്

കോട്ടയം: 2020 ഇൽ 20 നവീന പദ്ധതികളുമായി പി. സി. ഐ ഗാന്ധി നഗർ യൂണിറ്റ് പ്രവർത്തന ഉത്ഘാടനം 12.01.2020 ഞായറാഴ്ച ഉച്ചക്ക് 4 മണി മുതൽ 6മണി വരെ എ. ജി. ഒളശ്ശ റെവലേഷൻ സഭയിൽ വച്ചു നടത്തപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ്‌ ജോൺ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പ്രവർത്തന ഉത്ഘാടനം നാഷണൽ ജനറൽ സെക്രട്ടറി പാസ്റ്റർ ജോസ് അതുല്യ നിർവഹിച്ചു. കോട്ടയം ജില്ലാ രക്ഷാധികാരി പാസ്റ്റർ എബ്രഹാം ജോൺ അനുഗ്രഹ പ്രഭാഷണം നടത്തുകയും യൂണിറ്റ് സെക്രട്ടറി പാസ്റ്റർ വൈ. അച്ചൻകുഞ്ഞ് പ്രവർത്തന വിശദീകരണം നൽകുകയും ചെയ്തു.

കോട്ടയം ജില്ലാ പ്രസിഡന്റ് പാസ്റ്റർ പി. എ. ജെയിംസ് മുഖ്യ അഥിതി ആയിരുന്നു. കോട്ടയം ജില്ലാ സെക്രട്ടറി പാസ്റ്റർ ടി. വി. തോമസ് നിയമന പ്രാർത്ഥന നിർവഹിച്ചു.യൂണിറ്റ് പ്രവർത്തനങ്ങളുടെ ബ്രോഷർ നാഷണൽ എക്സികുട്ടീവ് മെമ്പർ പാസ്റ്റർ കെ. ഓ. ജോൺസൻ പ്രകാശനം ചെയ്തു. നയപ്രഖ്യപനരേഖ യൂണിറ്റ് പ്രസിഡന്റ് പാസ്റ്റർ രാജീവ്‌ ജോൺ അവതരിപ്പിച്ചു. മെഡിക്കൽ ക്യാമ്പുകൾ എയ്ഡ്‌സ് ബോധവത്കരണ സെമിനാറുകൾ, ലഹരി വിരുദ്ധ സ്കൂൾ ക്യാമ്പയിൻ, കണ്ണ് പരിശോധന ക്യാമ്പ്,വിശപ്പ് രഹിത ദിവസം ( ഭക്ഷണം വിതരണം ), എയ്ഡ്‌സ് രോഗികൾക്ക് ഭക്ഷണകിറ്റ് വിതരണം, അനാഥ ആലയ സന്ദർശനവും സഹായവും, രക്തധാന യൂണിറ്റ്, സാധുജന സേവ പദ്ധതികൾ, പാവപ്പെട്ട കുടുംബങ്ങൾക് സാമ്പത്തീക സഹായം, വിധവ സഹായം, വിദ്യാഭ്യാസ സഹായം, കാരുണ്യ സ്പർശം മെഡിക്കൽ കോളേജ് യൂണിറ്റ്, ബോട്ട് സുവിശേഷ യാത്രകൾ, മുറ്റത്തു കൺവൻഷൻ, 12മണിക്കൂർ പ്രാർത്ഥനകൾ, ആത്മ ഉണർവ് യോഗങ്ങൾ, പരസ്യ യോഗങ്ങൾ, പ്രയർ സെൽ മീറ്റിംഗ്, മുഴുരാത്രി പ്രാർത്ഥനകൾ, 24മണിക്കൂർ പ്രയർ സെൽ യൂണിറ്റ്… തുടങ്ങിയ കർമ പദ്ധതികൾ നയരേഖയിൽ ഉൾപ്പെടുത്തിയിരുന്നു.

യൂണിറ്റ് വൈസ് പ്രസിഡന്റ്മാർ ആയ പാസ്റ്റർ ഇ. പി. പൗലോസ്, പാസ്റ്റർ പി. ജി. വര്ഗീസ് എന്നിവർ യഥാക്രമം നന്ദിയും, സ്വഗതവും പറഞ്ഞു.ഇ മീറ്റിംഗ് പൂർണമായും എക്കോ ഫ്രണ്ട്‌ലി ആയിരുന്നു വിശിഷ്ട അഥിതികൾക്ക് നൽകിയ ഉപഹാരം ഇലയിലും പൂക്കളിലും പത്ര പേപ്പറിലും നിർമിച്ചത് ആയിരുന്നു. ഭക്ഷണ വിതരണം വാഴ ഇലയിൽ വിളമ്പി.തികച്ചും വ്യത്യസ്തമായ രീതിയിലാണ് സമ്മേളനം നടത്തിയതെന്ന് ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.