ചർച്ച് ഓഫ് ​ഗോഡ് ബെള​ഗാവി പ്രഥമ കൺവൻഷൻ സമാപിച്ചു

ബെളഗാവി: ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കർണ്ണാടക സ്റ്റേറ്റിന്റെ ആദ്യത്തെ ബലഗാവി ഡിസ്ട്രിക്ട് കൺവൻഷൻ, ഗോഖക് പട്ടണത്തിനടുത്തുള്ള ഗോഖക് ഫാൾസ് എന്ന സ്ഥലത്ത് വെച്ച് ജനുവരി 24 മുതൽ 26 വരെയുള്ള തീയതികളിൽ നടത്തപ്പെട്ടു. ദൈവസഭാ ഓവർസിയർ റവ. എം. കുഞ്ഞപ്പി മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. തുടർന്നുള്ള യോഗങ്ങളിൽ, റവ. എം. കുഞ്ഞപ്പി, ഡോ.ജോ കുര്യൻ, മാമൻ ജോർജ്, പാസ്റ്റർ കെ. ജെ. ജോബ്, സിമോണ് (simon) കുര്യൻ എന്നിവർ വചന ശുശ്രൂഷ നടത്തി.

വിവിധ സെഷനുകൾക്ക് ഡിസ്ട്രിക്ടിന്റെ ചുമതല വഹിക്കുന്ന പാസ്റ്റർ ടൈറ്റസ് വർഗീസ്, പാസ്റ്റർ സുനിൽ ബേബി, പാസ്റ്റർ ലാലു കെ, പാസ്റ്റർ ബേബൻ ടി. ജോസഫ്, ഇവാ. ക്രിസ് ജേക്കബ് ടൈറ്റസ് തുടങ്ങിയവർ നേതൃത്വം നൽകി. പാസ്റ്റർ സനൽ ജോസഫ് നയിച്ച റൂഹാ വർഷിപ്പേഴ്‌സ് മംഗളൂരു ഗാനശുശ്രൂഷ നിർവഹിച്ചു. ഞായറാഴ്ച്ച രാവിലെ സ്നാന ശുശ്രൂഷയും തുടർന്ന് നടന്ന സംയുക്ത ആരാധനയോടെ സമ്മേളനം സമാപിച്ചു.

മൂന്ന് ദിവസങ്ങളിലെ മീറ്റിംഗുകളിൽ ജില്ലയിലെ അനേക ഗ്രാമങ്ങളിൽ നിന്നുള്ള വിശ്വാസികളും ദൈവദാസന്മാരും പങ്കെടുക്കുകയും അനുഗ്രഹം പ്രാപിക്കുകയും ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.