ദൈവസഭ കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷന് അനുഗ്രഹീതമായ സമാപ്തി

വാർത്ത : അനീഷ് വലിയപറമ്പിൽ

തിരുവല്ല: ഒരാഴ്ചയായി നടന്നു വന്നിരുന്ന 97-മത് ദൈവസഭ കേരളാ സ്റ്റേറ്റ് ജനറൽ കൺവൻഷൻ സംയുക്ത സഭായോഗത്തോടും തിരുവത്താഴശുശ്രൂഷകളോടെ അനുഗ്രഹീതമായി സമാപിച്ചു. ദൈവത്തെ ആഴത്തിൽ നാം സ്നേഹിക്കണമെന്നും ഈ കാലഘട്ടത്തിന്റെ എതിർപ്പുകൾ അതിശക്തമായി ഉണ്ടാവുമെങ്കിലും വിശ്വാസത്തിൽ നാം അടിയുറച്ചു നിൽക്കണമെന്നും സമർപ്പിതമായ വിശ്വാസത്തിന്റെ ഉടമകളായി നാം മാറണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യസന്ദേശം നൽകി കേരളാ സ്റ്റേറ്റ് ഓവർസീയർ റവ. സി.സി. തോമസ് വിശ്വാസസമൂഹത്തെ ആഹ്വാനം ചെയ്തു.

രാവിലെ നടന്ന സംയുക്ത സഭായോഗത്തിന് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി പാസ്റ്റർ ജെ.ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആയിരങ്ങൾ പങ്കെടുത്ത തിരുവത്താഴശുശ്രൂഷയ്ക്ക് കർണ്ണാടക സ്റ്റേറ്റ് ഓവർസീയർ റവ.എം.കുഞ്ഞപ്പി നേതൃത്വം നൽകി.കേരളാ സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റർ വൈ.റെജി, പാസ്റ്റർ രാജൻ പി സ്കറിയ, പാസ്റ്റർ തോമസ് എം പുളിവേലി തുടങ്ങിയവർ പ്രസംഗിച്ചു.

ദൈവസഭയുടെ ഭരണസമിതിയായ സ്റ്റേറ്റ് കൗൺസിലിൽ നിന്ന് കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞ കൗൺസിൽ അംഗങ്ങൾക്ക് മെമന്റോ നൽകി ആദരിക്കുകയും പുതിയ സ്റ്റേറ്റ് കൗൺസിൽ സ്റ്റേറ്റ് ഓവർസീയറുടെ നിയമനപ്രർത്ഥനയോടെ അധികാരമേൽക്കുകയും ചെയ്തു. ഈ കാലഘട്ടത്ത് അതിശക്തമായി ദൈവം ഉപയോഗിക്കുന്ന പുതുമുഖപ്രസംഗികർക്ക് ഈ കൺവൻഷൻ അവസരം ഒരുങ്ങിയത് ഈ വർഷത്തെ ഏറ്റവും വലിയ പ്രത്യേകതയായി മാറി.ദൈവസഭയുടെ വിവിധ പുത്രികസംഘടനകളുടെ സമ്മേളനങ്ങളും വിവിധ
ദിവസങ്ങളിൽ നടന്നു.

പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ കെ.എ.ഡേവിഡ് തുടങ്ങിയവർ നേതൃത്വം നൽകിയ ദൈവസഭ ക്വയറിനോടൊപ്പം ഡോ.ബ്ലെസൺ മേമന, പെർസിസ് ജോൺ, ഇവാ. ഇമ്മാനുവൽ കെ.ബി.,ഇവാ. ജോസ് പെണ്ണുക്കര,പാസ്റ്റർ സുനിൽ സോളമൻ സംഗീതശുശ്രൂഷയ്ക്കു നേതൃത്വം നൽകി. ബിലിവേഴ്സ് ബോർഡ് സ്റ്റേറ്റ് സെക്രട്ടറി ജോസഫ് മറ്റത്തുകാല നന്ദി അറിയിച്ചു. സ്വദേശത്തും വിദേശത്തും ഉളള ആയിരക്കണക്കിന് ദൈവദാസന്മാരും വിശ്വാസികളും പങ്കെടുത്ത് അനുഗ്രസമൃദ്ധിയായി ഒരാഴ്ചയായി നടന്നു വന്നിരുന്ന 97-മത് സ്റ്റേറ്റ് ജനറൽ കൺവൻഷൻ സ്റ്റേറ്റ് ഓവർസീയർ റവ. സി.സി. തോമസിന്റെ പ്രാർത്ഥനയോടും ആശിവാദത്തോടുംകൂടി സമാപിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.