നാ​ഗവാര ഐ.പി.സി.യുടെ സിൽവർ ജൂബിലി സമ്മേളനം നടന്നു

ജോസ് വലിയകാലായിൽ

ബാം​ഗ്ലൂർ: രണ്ടര പതിറ്റാണ്ടു പിന്നിടുന്ന ബാം​ഗ്ലൂർ ഐ.പി.സി. പെനിയേൽ ​ഗോസ്പൽ സെന്റർ നാ​ഗവാരയുടെ സിൽവർ ജൂബിലി സമ്മേളനം ഇന്നു വൈകുന്നേരം നടന്നു.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷാജി ബേബി അദ്ധ്യക്ഷത വഹിച്ച യോ​ഗത്തിൽ മുഖ്യാതിഥി പാസ്റ്റർ നൂറുദ്ദീൻ മുല്ല ദൈവവചനം ശുശ്രൂഷിച്ചു.
സ്മരണിക പ്രകാശനം ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് വൈസ് പ്രസിഡന്റ് പാസ്റ്റർ ജോസ് മാത്യു നിർവ്വഹിച്ചു. ഐ.പി.സി. കർണ്ണാടക സ്റ്റേറ്റ് ഭാരവാഹികളും സെന്റർ ശുശ്രൂഷകന്മാരും പ്രാദേശിക ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുത്തു.

പാസ്റ്ററന്മാരായ കെ.വി. ജോസ്, റ്റി.എം. ദാനിയേൽ, ലോനപ്പൻ പി.റ്റി, പി.പി. ജോസഫ്, ജോർജ്ജ് തോമസ്, റ്റി.ഡി. തോമസ്, വർ​​ഗീസ് ഫിലിപ്പ്, എൻ.സി. ഫിലിപ്പ്, വർ​​ഗീസ് മാത്യു, രാജൻ ജോൺ, ഷിബു, ജി. തോമസ് എന്നിവർ ആശംസകൾ അറിയിച്ചു. സഭാശുശ്രൂഷകൻ പാസ്റ്റർ ഷാജി ബേബി, സെക്രട്ടറി ഹൻസേൽ തോമസ്, ട്രഷറാർ സാം സൈമൻ എന്നിവരടങ്ങിയ വിപുലമായ കമ്മറ്റിയാണ് സമ്മേളനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.