“സീയോൻകുന്നിലെ വിശ്വാസ വീരന്മാർ”; ക്രൈസ്തവ എഴുത്തുപുര പബ്ലിക്കേഷന്റെ ആദ്യ ചരിത്രപുസ്തകം പ്രകാശനം ചെയ്തു

പാക്കിൽ: ചർച്ച് ഒഫ് ഗോഡ് കേരളാ റീജിയൺ ജനറൽ കൺവൻഷൻ 4-ാം ദിവസം റെയ്സൺ വി ജോർജ്ജ് എഴുതിയ ” സീയോൻ കുന്നിലെ വിശ്വാസ വീരൻമാർ ” എന്ന ചരിത്ര പുസ്തകം കേരളാ റീജിയൺ ഓവർസിയർ റവ: ഡോ. കെ സി സണ്ണിക്കുട്ടി നിത്യതയിൽ പ്രവേശിച്ച റ്റി എം വർഗ്ഗീസ് അവറുകളുടെ കൊച്ചുമകനും UK ഓവർസിയാറായി സേവനം ചെയ്യുന്ന റവ.ജോ കുര്യന് ആദ്യ പതിപ്പ് നൽകി പ്രകാശനം ചെയ്തു.

കേരളത്തിലെ ആദ്യത്തെ മലങ്കര പെന്തകോസ്ത് വിഭജനത്തിന് പുറകിലെ മറഞ്ഞിരിക്കുന്ന ചരിത്രം പ്രതിപാതിക്കുന്ന ഈ ചരിത്ര പുസ്തകത്തിന്റെ പ്രസാധകർ  ക്രൈസ്തവ എഴുത്തു പുരയാണ്. റെയ്സൺ വി ജോർജ്ജിന്റെ ആദ്യ പുസ്തകമായ ചരിത്രവഴികളിൽ ദൈവസഭ എന്ന പുസ്തകത്തിന്  ശേഷം താൻ രചിച്ച തന്റെ രണ്ടാമത്തെ പുസ്തകമാണ് സീയോൻ കുന്നിലെ വിശ്വാസവീരൻമാർ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.