ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ 97 -മത് ജനറൽ കൺവൻഷന് തുടക്കം കുറിച്ചു

സുബിൻ കോട്ടയം

പാക്കിൽ: ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ ജനറൽ കൺവൻഷൻ ദൈവസഭാ ഓവർസിയർ റവ. ഡോ. കെ.സി. സണ്ണിക്കുട്ടി പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ദൈവസഭ ഏത് സമയത്തും ഒരു ഭടനെപ്പോലെ ഒരുങ്ങിയിരിക്കണം. ദൈവീക പ്രവർത്തികൾ ചെയ്യുവാൻ ശ്രമിക്കുമ്പോൾ പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടതായി വരും ഈ പ്രതിസന്ധികളെ തരണംചെയ്യാൻ ദൈവത്തിന്റെ കൃപ ആവശ്യമാണെന്നും ഉത്ഘാടന സന്ദേശത്തിൽ അറിയിച്ചു.

post watermark60x60

ദൈവസഭ എഡ്യൂക്കേഷൻ ഡയറക്ടർ പാസ്റ്റർ എൻ.എ. തോമസ്സുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ പ്രഭാഷകൻ പാ. രാജു ആനിക്കാട് മുഖ്യ സന്ദേശം നൽകി. പാസ്റ്റർ കെ.പി. ബെന്നി നേതൃത്വം നൽകുന്ന ചർച്ച് ഓഫ് ഗോഡ് ക്വയറിനോടൊപ്പം ക്രൈസ്തവ ലോകത്തിൽ അറിയപ്പെടുന്ന ഗായകൻ ഡോ. ബ്ലസ്സൻ മേമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകി.

“ക്രിസ്തു യേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക” എന്നതാണ് കൺവൻഷൻ ചിന്താവിഷയം. 26 ഞായർ വരെ നാട്ടകം പ്രത്യാശ നഗറിൽ നടക്കുന്ന കൺവൻഷനിൽ ശുശ്രൂഷക സമ്മേളനം, ബൈബിൾ പഠനം, കാത്തിരിപ്പുയോഗം, യൂത്ത് &സൺഡേ സ്കൂൾ പ്രോഗ്രാം, സഹോദരി സമ്മേളനം, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, സാംസ്കാരിക സമ്മേളനം, സംഗീത സായാഹ്നങ്ങൾ എന്നിവ നടക്കും. അനുഗ്രഹിതരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. 26 ഞായറാഴ്ച നടക്കുന്ന സംയുക്ത ആരാധനയോടെ മഹായോഗം സമാപിക്കും.

Download Our Android App | iOS App

-ADVERTISEMENT-

You might also like