21-മത് ഐ.പി.സി തിരുവമ്പാടി സെന്റർ കൺവെൻഷൻ നാളെ മുതൽ
കോടഞ്ചേരി: 21-മത് ഐ.പി.സി തിരുവമ്പാടി സെന്റർ കൺവെൻഷൻ ജനുവരി 22 ബുധനാഴ്ച മുതൽ 26 വരെ നടത്തപ്പെടുന്നു. കോടഞ്ചേരി ഐ.പി.സി ശാലോം കൺവെൻഷൻ സെന്ററിൽ വെച്ചാണ് യോഗങ്ങൾ നടക്കുന്നത്. കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ കെ.ജെ തോമസ് (കുമളി ), പാസ്റ്റർ റ്റി.ഡി ബാബു (എറണാകുളം ), റവ.ഡോ.സാബു വർഗീസ് (ഹ്യൂസ്റ്റൺ ), പാസ്റ്റർ ഷിബു നെടുവേലിൽ (ഐ.പി.സി കേരള സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ ജെയിംസ് അലക്സാണ്ടർ (സെന്റർ മിനിസ്റ്റർ ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. സെന്റർ ക്വയർ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകും.


- Advertisement -

Comments are closed.