തിമഥി ഇൻസ്റ്റിറ്റ്യൂട്ട് 2020 വി.ബി.എസ് തീം റിലീസ് ചെയ്തു

തിരുവല്ല: കുട്ടികളുടെ ഇടയില്‍ പ്രമുഖ പ്രവര്‍ത്തകരായ തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചില്‍ഡ്രന്‍സ് ഫെസ്റ്റ് തീം ‘ഫെയ്ത്ത് ഫാഷന്‍സ്’ റിലീസ് ചെയ്തു.
രണ്ടു പതിറ്റാണ്ടായി കുട്ടികളുടെ ഇടയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഗണ്യമായ സംഭാവനങ്ങള്‍ നല്കുന്ന തിമഥി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 13-ാമത് തീമാണിത്. പുതിയ പാഠ്യരീതികള്‍ അനുസരിച്ച് സമഗ്രമായി തയ്യാറാക്കിയതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം. ഏദന്‍ തോട്ടത്തില്‍ ദൈവം മനുഷ്യന് നല്കിയ തേജസിന്റെ വസ്ത്രം പാപം മൂലം നഷ്ടപ്പെട്ടതുമുതല്‍ നിത്യതയില്‍ തിരികെ ലഭിക്കുന്നതുവരെയുള്ള ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ദൃശ്യ-സ്രാവ്യ ആവിഷ്‌കാരമാണ് ‘ഫെയ്ത്ത് ഫാഷന്‍സ്.’

post watermark60x60

തിരുവല്ല ഓതറയിലുള്ള സിഎസ്‌ഐ എക്കോ സ്പിരിച്ച്വാലിറ്റി സെന്ററില്‍ ഫെബ്രുവരി 13 മുതല്‍ 15 വരെ നടക്കുന്ന മാസ്റ്റേഴ്‌സ് ട്രെയിനിങ്ങോടെ പരിശീലനങ്ങള്‍ക്ക് തുടക്കമാകും. ഇംഗ്ലീഷ്, തമിഴ്, മലയാളം ഭാഷകളില്‍ ഒരേ സമയം സിലബസ് ലഭ്യമാണ്.
ഫെബ്രുവരി 29 ന് മുമ്പ് ബുക്ക് ചെയ്യുന്ന ആദ്യമായി വിബിഎസ് നടത്തുന്ന എല്ലാവര്‍ക്കും സൗജന്യമായി മെറ്റിരിയല്‍ ലഭ്യമാക്കാനുള്ള പദ്ധതിയുമുണ്ട്.

-ADVERTISEMENT-

You might also like