2020 വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രസ്സിദ്ധീകരിച്ചു; ക്രൈസ്തവരെ പീഡിപ്പിക്കുന്നതിൽ നോർത്ത് കൊറിയ ഒന്നാമത്; ഇന്ത്യ ആദ്യ പത്തിൽ

2020  വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രസ്സിദ്ധീകരിച്ചു. എല്ലാവര്‍ഷവും ജനുവരിയില്‍ പ്രസ്സിധീകരിക്കുന്ന ഈ റിപ്പോര്‍ട്ട് വലിയ അന്താരാഷ്ട്ര മാനമുള്ളതാണ്. കഴിഞ്ഞുപോയ വര്‍ഷത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ വിവരങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് എല്ലാവര്‍ഷത്തിന്റെയും ആദ്യം ഓപ്പണ്‍ ഡോര്‍ പ്രസ്സിധീകരിക്കാറുള്ള റിപ്പോര്‍ട്ടാണ് വേള്‍ഡ് വാച്ച് ലിസ്റ്റ്.  ക്രൈസ്തവര്‍ക്ക് ഏറ്റവും കൂടുതല്‍ പീഡനം നടക്കുന്ന, ക്രൈസ്തവരുടെ നിലനില്‍പ്പ്‌ ഏറ്റവും അപകടത്തിലുള്ള അമ്പതു രാജ്യങ്ങളുടെ പട്ടിക അമേരിക്ക ആസ്ഥാനമായ് പ്രവര്‍ത്തിക്കുന്ന  അന്താരാഷ്ട്ര സംഘടനയായ ഓപ്പണ്‍ ഡോര്‍ പ്രസ്സിധീകരിക്കുന്നന്താണ് “WORLD WATCH LIST”. വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട്‌ ഓരോ രാജ്യത്തെയും ക്രൈസ്തവരുടെ നിലനില്‍പ്പിന്റെ നേര്‍പത്രമാണ്‌.

കഴിഞ്ഞ വര്‍ഷത്തിലെപോലെതന്നെ ഈ വര്‍ഷവും നോര്‍ത്ത് കൊറിയ ഈ വര്ഷവും ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ത്യ പത്താം സ്ഥാനത്തനാണ്. കഴിഞ്ഞ വർഷവും ഇന്ത്യയുടെ സ്ഥാനം പത്താമതായിരുന്നു. രണ്ടായിരത്തി പതിനേഴിൽ പതിനഞ്ചാം സ്ഥാനത്തായിരുന്ന ഇന്ത്യയിൽ കഴിഞ്ഞ ചില വര്ഷങ്ങളായി ക്രൈസ്തവർക്കെതിരെ പീഡനം വർദ്ധിച്ചു വരുന്നു എന്നാണ് ഈ റാങ്ക് സൂചിപ്പിക്കുന്നത്.

വേള്‍ഡ് വാച്ച് ലിസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍:

  • ലോകത്താകമാനം 260 മില്ല്യന്‍ ക്രൈസ്തവര്‍ പീഡനത്തെ അഭിമുഖീകരിക്കുന്നു. ഈ കണക്കും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്, കഴിഞ്ഞ വര്ഷം 245 മില്യൺ ക്രൈസ്തവരായിരുന്നു പീഡനത്തിന് വിധേയരായതായി വിലയിരുത്തപ്പെട്ടത് .
  • വിശ്വാസത്തിൻറെ പേരിൽ എട്ടു പേരിൽ ഒരാള്‍ കൊടിയ പീഡനത്തെ അഭിമുഖീകരിക്കുന്നു. കഴിഞ്ഞ വര്ഷം  ഒന്‍പതു പേരില്‍ ഒരാള്‍ എന്നതായിരുന്നു കണക്ക്.
  • ലോകമെമ്പാടും എല്ലാ ദിവസവും എട്ടു ക്രൈസ്തവർ വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുന്നു.
  • ലോകമെമ്പാടും ഓരോ ആഴ്ചയിലും 182 ക്രിസ്ത്യൻ ആരാധനാലയങ്ങൾ ആക്രമിക്കപ്പെടുന്നു.
  • ലോകമെമ്പാടും ഓരോ മാസവും 309 ക്രൈസ്തവരെ വിശ്വാസത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയോ / തടവിളക്കുകയോ ചെയ്യുന്നു.

ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതല്‍ പീഡനം നേരിടുന്ന 50 രാജ്യങ്ങളുടെ പട്ടിക ചുവടെ ( List view & Map View):

 

1992 മുതലാണ് ഓപ്പൺ ഡോർ ലോകത്തു നടക്കുന്ന ക്രൈസ്തവ പീഡനം റിപ്പോർട്ട് ചെയ്തു തുടങ്ങിയത്; 2002 മുതൽ മുടങ്ങാതെ വേൾഡ് വാച്ച് ലിസ്റ്റും പ്രസിദ്ധീകരിക്കുന്നു. അന്ന് മുതൽ ഒന്നാം സ്ഥാനത്തുള്ളത് നോർത്ത് കൊറിയ ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.