പാസ്റ്റേഴ്‌സ് ഫാമിലി ഫെല്ലോഷിപ്പ് കുവൈറ്റിന് നവനേതൃത്വം

കുവൈറ്റ്‌: അബ്ബാസിയ പ്രോവിഡൻസ് ഹാളിൽ ( ശാരോൻ ഓഡിറ്റോറിയം ) വെച്ച് Pr. പി. എ. അനിയന്റെ അധ്യക്ഷതയിൽ 18.01.2020 രാവിലെ 10 മണി മുതൽ കൂടിയ യോഗത്തിൽ വെച്ച് കുവൈറ്റിലെ ശുശ്രുഷകാലം പൂർത്തീകരിച്ചു നാട്ടിലേക്ക് മടങ്ങുന്ന Pr. ജോസഫ് മാത്യു & ഫാമിലി, Pr. റെജി ചാക്കോ എന്നിവർക്ക് യാത്ര അയപ്പ് നൽകി. Pr. സുജു ജോൺ മുഖ്യ സന്ദേശം നല്കിയ യോഗത്തിൽ 2020- ലെ പാസ്റ്റേഴ്‌സ് ഫാമിലി ഫെല്ലോഷിപ്പ് ഭാരവാഹികളായി പാ. ജെയിംസ് എബ്രഹാം, പാ. ജോസ് ഫിലിപ്പ്, പാ. സാബു റ്റി. ഒ, പാ. സാം പള്ളം എന്നിവരെ തിരഞ്ഞെടുത്തു.

കഴിഞ്ഞ കാലങ്ങളിൽ ഈ പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ല ശുശ്രുഷക കുടുംബങ്ങൾക്കുമുള്ള നന്ദി പാസ്റ്റര്‍ പി. എ. അനിയൻ രേഖപെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.