പാസ്റ്റർ ബിനു ജോസ് ചാക്കോയ്ക്ക് ഡി.ലിറ്റ് നൽകി ആദരിച്ചു

കൊല്ലം: കൊല്ലം ഫെയ്ത്ത് ആൻഡ് പവർ ഗ്ലോബൽ വർഷിപ്പ് സെന്റർ സ്ഥാപകനും സീനിയർ പാസ്റ്ററുമായ ബിനു ജോസ് ചാക്കോയ്ക്ക് ഇന്റർനാഷണൽ അസ്സോസിയേഷൻ ഫോർ തിയോളോജിക്കൽ അക്രെഡിറ്റേഷന്റെ (ഐ.എ.റ്റി.എ, യുഎസ്) ഡി.ലിറ്റ് നൽകി ആദരിച്ചു. 2020 ജനുവരി 8 ന് ബാംഗ്ലൂർ ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൽ വെച്ച് നടന്ന ഐ.എ.റ്റി.എ ഇന്റർനാഷണൽ കോൺഫറൻസിൽ വെച്ച് ഡി.ലിറ്റ് നൽകിയത്.

ക്രൈസ്തവ കൈരളിക്ക് തന്റെ തൂലികയിൽ നിന്നും അനേകം മനോഹര ഗാനങ്ങൾ സമ്മാനിച്ചതിനും സെക്യൂലർ – ആത്മീയ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചത്തിന്റെയും അംഗീകാരമായിയാണ് ഡി.ലിറ്റ് നൽകി ആദരിച്ചത്. ഇപ്പോൾ കോട്ടയം ഇമ്മോർട്ടൽ ലൈഫ് ബൈബിൾ കോളേജിൽ നിന്നും പി.എച്ച്ഡി ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.