കുമ്പനാട് കൺവെൻഷൻ ലൈവ് : ക്രൈസ്തവ എഴുത്തുപുര പ്രതികരണം

സഭാ രാഷ്ട്രീയത്തിനോ വിവാദ വാർത്തകൾക്കൊ പ്രാധാന്യം കൊടുക്കാതെ, നല്ല ഉദ്ദേശത്തോടെ മാധ്യമപ്രവർത്തനം നടത്തിവരുന്ന ക്രൈസ്തവ എഴുത്തുപുരക്ക് എതിരായി ചില അപവാദ പ്രചരണങ്ങൾ നടക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടു. അതിന്റെ പ്രതികരണം ഇവിടെ നല്കുന്നു.

സഹോദരൻ സാം കുരുവിള അറിയുന്നതിന്,
ക്രൈസ്തവ എഴുത്തുപുര എന്ന പ്രസ്ഥാനത്തെ മോശമായി സംബോധന ചെയ്തുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടു. താങ്കളെ ചില കാര്യങ്ങൾ ബോധിപ്പിക്കുവാൻ ആഗ്രഹിക്കുന്നു.

1) എഴുത്തുപുരയുടെ പ്രവർത്തന ലക്ഷ്യം എഴുത്തിലൂടെയും, മറ്റ് മാധ്യമങ്ങളിൽക്കൂടിയും ദൈവനാമം ഉയർത്തുക എന്നത് മാത്രമാണ്.

2) ഞങ്ങൾക്ക് സഭാ രാഷ്ട്രീയത്തിൽ തീരെ താല്പര്യമില്ലാത്തതും സമദൂരം പാലിക്കുന്നതുമാണ്.

3) ഒരു ദിനപ്പത്രവും, വളരെ റീച്ചുള്ള ഫേസ്ബുക്ക് പേജും ന്യൂസ് പോർട്ടലും ഉണ്ടായിട്ടും ഒരു സഭയുടെയും തിരഞ്ഞെടുപ്പ് പരസ്യങ്ങളോ മറ്റ് പ്രമോഷനോ കഴിഞ്ഞ 6 വർഷമായി ഞങ്ങൾ നല്കിയിട്ടില്ല.
അത് ഞങ്ങളുടെ അഭിമാനകരമായ നയമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം മാത്രം വാർത്ത വിടുകയാണ് ഞങ്ങളുടെ പതിവ്.

4) ഞങ്ങളുടെ ടീമംഗങ്ങൾ പലരും പല സഭാ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. അവരവരുടെ സഭാപരമായ പ്രവർത്തനങ്ങൾ അവരുടെ വ്യക്തിസ്വാതന്ത്യമാണ്. അത് എഴുത്തുപുരയുടെ നിലപാടല്ല.

5) സൗജന്യമായി ഞങ്ങൾക്ക് ലഭിക്കുന്ന ലൈവ് സ്ട്രീമിംഗുകൾ സൗജന്യമായിത്തന്നെയാണ് ഞങ്ങൾ കാഴ്ചക്കാരിലെത്തിക്കുന്നത്.

6) ലൈവ് ഫീഡിന് പണം അടക്കേണ്ടി വരുന്നത് അപൂർവ്വ സാഹചര്യങ്ങളിൽ മാത്രമാണ്. ഞങ്ങൾക്ക് പരസ്യം കണ്ടെത്തേണ്ടി വരുന്നത്.

7) ഈ തവണത്തെ കുമ്പനാട് കൺവൻഷനുമായി ബന്ധപ്പെട്ടാണ് താങ്കൾ എഴുത്തുപുരയെ തെറ്റിദ്ധരിച്ചിരിക്കുന്നത് എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. മറ്റ് മാധ്യമങ്ങളെ പോലെ ലൈവ് ചെയ്യാൻ അപേക്ഷ നല്കിയിട്ട് അതിന് അനുമതി നിഷേധിക്കുകയാണ് ഉത്തരവാദിത്തപ്പെട്ടവർ ചെയ്തിട്ടുള്ളത്.

8) പത്രപ്രവർത്തനം കൊണ്ട് ഉപജീവിക്കുന്ന ആരും തന്നെ ക്രൈസ്തവ എഴുത്തുപുര ഇല്ല. പ്രതുത തങ്ങൾക്ക് കിട്ടുന്ന നന്മയിൽ നിന്ന് ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളെ സഹായിക്കുന്നവരെയുള്ളു. അതുതന്നെയാണ് ക്രൈസ്തവ എഴുത്തുപുര പ്രവർത്തനങ്ങളുടെ പ്രധാന ഭൗതിക സ്രോതസും.

9) ഓൺലൈൻ മാധ്യമങ്ങളുടെ ഇടയിൽ ഞങ്ങളുടെ വളർച്ചയിൽ ആകുലപ്പെടുന്നവർ പറയുന്ന വ്യാജ ആരോപണങ്ങൾ താങ്കൾ എറ്റു പിടിക്കുന്നത് ഭൂഷണമല്ല.

ഈ കാര്യങ്ങളിൽ താങ്കൾക്ക് ഇനിയും സംശയങ്ങളുണ്ടെങ്കിൽ ഞങ്ങളുടെ കാനഡാ ടീമുമായി ബന്ധപ്പെടാവുന്നതാണ്.

ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനത്തെ അനാവശ്യമായി വിവാദങ്ങളിലേയ്ക്കും അനാവശ്യ ചർച്ചകളിലേയ്ക്കും വലിച്ചിഴയ്ക്കരുത്. താങ്കൾക്ക് ക്രൈസ്തവ എഴുത്തുപുര പ്രസ്ഥാനമായോ വ്യക്തികളുമായോ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടങ്കിൽ ഞങ്ങളെ നേരിട്ട് അറിയിക്കാവുന്നതാണ്.

ക്രൈസ്തവ എഴുത്തുപുര മാനേജ്മെന്റ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.